നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുണ്ടായത് അസാധാരണ തോല്‍വിയെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. പാര്‍ട്ടി ഘടകങ്ങളില്‍ തുറന്ന ചര്‍ച്ചയുണ്ടാകും ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്നും എം.എ. ബേബി പറഞ്ഞു.
അംഗങ്ങള്‍ തുറന്നു പറയുന്നത് നേതൃത്വം ക്ഷമയോടെ കേള്‍ക്കണം. തുറന്നടിച്ച് അംഗങ്ങള്‍ക്ക് അഭിപ്രായം പറയാം. ലോക്‌സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പിലും ഏറ്റ തിരിച്ചടിക്ക് ശേഷം എടുത്ത തിരുത്തല്‍ നടപടികള്‍ ഫലം കണ്ടില്ലെന്നും എം.എ. ബേബി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണനോ ഇകെ നായനാര്‍ ഉണ്ടായിരുന്നുവെങ്കിലും ചര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്ത് ഉണ്ടാകുമായിരുന്നു എന്നതില്‍ സംശയമില്ലെന്നും എം.എ. ബേബി പറഞ്ഞു.


