തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നാലാം ദിവസവും പൊതു ജനങ്ങളോട് മൗനം തുടര്‍ന്ന് പിണറായി; അണികൾക്കിടയിലും രോഷം

തെരഞ്ഞെടുപ്പ് പരാജയം നുണഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടും മിണ്ടാട്ടമില്ലാതെ കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍. ഇതുവരെയും മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയ വഴി പോലും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. സമൂഹ മാധ്യമങ്ങളിലും പിണറായിയുടെ മൗനം ചര്‍ച്ചയാവുകയാണ്.

അതേസമയം എല്‍ഡിഎഫ് യോഗത്തില്‍ പിണറായി സംസാരിച്ചു. വ്യക്തിപരമായ അധിക്ഷേപം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തിരിച്ചുവരാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പലവിധ കാരണങ്ങള്‍ ഉണ്ടെന്നും എല്ലാം അതിജീവിച്ച് പാര്‍ട്ടി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വ്യാപക വിമര്‍ശനമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി അണികളുടെ വിമര്‍ശനത്തിന്റെ ചൂട് അറിയുകയാണ് സിപിഐഎം നേതൃത്വം.

സിപിഐഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും സംസ്ഥാന സെക്രട്ടറിയുടെ പോസ്റ്റുകളിലും നിറയുന്നത് അണികളുടെ രോഷ പ്രകടനം. എല്ലാത്തിലും പ്രകടമാകുന്നത് നേതൃത്വം മാറണമെന്ന മുറവിളിയാണ്. 13 മണിക്കൂര്‍ നീണ്ട ഇന്നലത്തെ സെക്രട്ടേറിയറ്റ് യോഗത്തിലും വിമര്‍ശനം ഉയര്‍ന്നു. മറയില്ലാതെ സംസാരിക്കാനും മുന്‍വിധിയില്ലാതെ കേള്‍ക്കാനും നേതൃത്വം തയ്യാറാകണമെന്ന് ആവശ്യം.

വിമത ശബ്ദം വിജയം കണ്ട കണ്ണൂരിലാണ് സിപിഐഎമ്മിന് ഏറ്റവും വലിയ തലവേദന. വിവിധയിടങ്ങളില്‍ പി. ജയരാജനായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓട്ടോ സ്റ്റാന്‍ഡിന് സമീപവും, തളിപ്പറമ്പ് കുറുമാത്തൂര്‍ സ്‌കൂളിന് സമീപത്തുമാണ് പോസ്റ്ററുകള്‍. വാക്കുകളല്ല, വാര്‍ത്തമാനകാലം ആവശ്യപ്പെടുന്നത് പ്രതിരോധത്തിന്റെ കരുത്താണെന്നും സംസ്ഥാന സെക്രട്ടറിയായി എം സ്വരാജും, ജില്ലാ സെക്രട്ടറിയായി പി ജയരാജനും വരണമെന്നാണ് പോസ്റ്ററിലുള്ളത്.

താഴെത്തട്ടിലേക്ക് ഇറങ്ങി പാര്‍ട്ടി അംഗങ്ങളെ കേള്‍ക്കുന്നതിനും മുന്‍പ് കണ്ണൂരിലെ പ്രശ്‌നം പ്രത്യേകമായി പരിഹരിക്കേണ്ട അവസ്ഥയിലാണ് സിപിഐഎം. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരുമെന്ന് മുന്നണിയില്‍ ഏറ്റവും ആത്മവിശ്വാസം പ്രകടിപ്പിച്ചത് പിണറായി വിജയനായിരുന്നു. എന്നാല്‍ കനത്ത തോല്‍വി ഉണ്ടായി നാലാം ദിവസത്തിലും ഒരു വരി പരാമര്‍ശമില്ല എന്ന് മാധ്യമങ്ങളെ കാണുമെന്ന് വ്യക്തമാക്കിയിട്ടുമില്ല.

Hot this week

“എല്‍ഡിഎഫിന്റേത് അസാധാരണ തോല്‍വി”; ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്ന് എം.എ. ബേബി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുണ്ടായത് അസാധാരണ തോല്‍വിയെന്ന് സിപിഐഎം ദേശീയ ജനറല്‍...

ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായി; അതുകൊണ്ട് പരാജയത്തിന്റെ ഉത്തരവാദിത്തം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു: ജോസ് കെ. മാണി

തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കേരള കോണ്‍ഗ്രസ്...

ഒറ്റയ്ക്കാണ്, അൽപ്പനേരം കൂടെയിരിക്കാമോ? ഫുഡ് ഓർഡറിനൊപ്പം കാൻസർ ബാധിതയുടെ അപേക്ഷ; ഓടിയെത്തിയത് നിരവധിപ്പേർ

ഒറ്റയ്ക്കാകുക എന്നത് പലപ്പോഴും നല്ല അനുഭവമല്ല. പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ. ജീവിതത്തിൽ...

വിജയ്ക്ക് പിന്തുണയേറുന്നു; ഭൂരിപക്ഷം തെളിയിക്കാൻ ടിവികെയ്ക്ക് ഗവർണർ അവസരം നൽകണമെന്ന് കമൽഹാസൻ

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം വൈകുന്നതിനിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക്...

സ്കൂൾ പാഠപുസ്തക വിതരണം വൈകും; അച്ചടിക്കാൻ പേപ്പറില്ലെന്ന് കെബിപിഎസ്

സംസ്ഥാനത്തെ സർക്കാർ സ്കൂളിലേക്കുള്ള പാഠപുസ്തക വിതരണം ഇത്തവണ വൈകുമെന്ന് റിപ്പോർട്ട്. പുസ്തകം...

Topics

വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അംഗീകാരം നൽകി മന്ത്രിസഭ

 ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര...

യൂറോപ്പിലെ വമ്പൻ പോരിന് കളമൊരുങ്ങി; യുവേഫ ചാംപ്യൻസ് ലീഗിൽ ആഴ്സണൽ-പിഎസ്‌ജി ഫൈനൽ

 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണൽ-പിഎസ്‌ജി പോരാട്ടത്തിന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ കളമൊരുങ്ങി....

പാമ്പുകടിച്ച പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ചാൽ വിഷം ഏൽക്കുമോ? ഉത്തരം ഇതാണ്

കേരളത്തിൽ പാമ്പുകടിയേറ്റ കേസുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. ചൂട് കൂടിയതുതോടെ പാമ്പുകൾ ജനവാസകേന്ദ്രങ്ങളിൽ...
spot_img

Related Articles

Popular Categories

spot_img