ഇപിഎഫ് പേയ്‌മെന്റിനു സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇപിഎഫ്ഒ) സഹകരിച്ച് ഇപിഎഫ് പേയ്‌മെന്റുകൾ നടത്താൻ സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക്. ബാങ്കിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ മുഖേനയാണ് പേയ്‌മെന്റുകൾക്ക് സൗകര്യമുണ്ടാകുക. വൻകിട ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള ഇടപാടുകാർക്ക് ലളിതവും തടസരഹിതവുമായ മാർഗങ്ങളിലൂടെ സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംവിധാനം ഏർപ്പെടുത്തിയതെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പുതിയ സംവിധാനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇപിഎഫ്ഒ ഉദ്യോഗസ്ഥരായ ബ്രിജ് മോഹൻ സിംഗ്, അജയ് കൃഷ്ണ പലിവാൾ, കപിൽ ആനന്ദ്, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും ഗവർമെന്റ് ബിസിനസ് ഡിപ്പാർട്ട്മെന്റ് കൺട്രി ഹെഡുമായ അനൂപ് ടി തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു.

നൂതന ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിക്കുമ്പോൾ തന്നെ മാനുഷിക മൂല്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുക എന്ന ബാങ്കിന്റെ ആപ്തവാക്യത്തിന് അനുസൃതമായി, ഇടപാടുകാർക്ക് സൗകര്യപ്രദമായതും കാലഘട്ടത്തിന് യോജിച്ചതുമായ സേവനങ്ങൾ അവതരിപ്പിക്കുന്നതിൽ ബാങ്ക്  പ്രതിബദ്ധമാണെന്ന്  ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഹർഷ് ദുഗർ പറഞ്ഞു. ഇത്തരം സംവിധാനങ്ങൾ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക മാത്രമല്ല, സർക്കാർ സ്ഥാപനങ്ങളുമായി സുഗമമായ ഇടപെടൽ സാധ്യമാക്കുകയും അതുവഴി സർക്കാർ സംവിധാനങ്ങളെ ജനപ്രിയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപിഎഫ് ഓഫീസ് സന്ദർശിക്കാതെ തന്നെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫെഡറൽ ബാങ്കിന്റെ നെറ്റ് ബാങ്കിങ് വഴി കുടിശിക അടക്കം പേയ്‌മെന്റുകൾ നടത്താൻ പുതിയ സംവിധാനം വഴി സാധിക്കുന്നതാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img