ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറന്മുളയിൽ ഒരു വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും. ഒരു ആറന്മുളക്കാരനും ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ തീരുമാനമെടുക്കും.

നെടുമ്പാശ്ശേരിയിൽ വിമാനത്താവളം വന്നപ്പോൾ വൻ വികസനം ഉണ്ടായി. ആറന്മുളയുടെ തനതായ എല്ലാം സംരക്ഷിച്ചുകൊണ്ട് വേണം വിമാനത്താവളം വരാൻ. ഒരു പ്രദേശത്തിൻ്റെ നന്മയാണ് വിമാനത്താവളമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിമാനത്താവളം വരിക എന്നാൽ ഒരു പ്രദേശത്തെ മാത്രമല്ല, രണ്ടോ മൂന്നോ ജില്ലകളുടെ ആകെ വികസനത്തിന് സഹായിക്കുന്ന കാര്യമാണ്. ആ പ്രദേശത്തിന് അത് നല്ലതാണ്. വികസനം സാക്ഷാത്കരിക്കലാണ്. പക്ഷെ, പ്രശ്നങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.ലാഭം ഉണ്ടാക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒന്നാകില്ല കെഎസ്ആർടിസി. ആറന്മുളയിൽ ലാഭം അല്ലാത്ത കെഎസ്ആർടിസി സർവീസുകളും നടത്തും. മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് പ്രസിഡൻ്റ് തീരുമാനിക്കും. ഫ്ലക്സ് വെക്കുന്നതിൽ എതിരല്ല ഫ്ലക്സ് കീറുന്നതിൽ താൻ എതിര്. ഫ്ലക്സ് വെക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. അഭിപ്രായസ്വാതന്ത്ര്യം കോൺഗ്രസിന്റെ സൗന്ദര്യം. മറ്റൊരു നേതാവിനെ പരസ്യമായി ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img