സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് എം രംഗത്തെത്തി.സർക്കാരിന് ജനകീയ മുഖമുണ്ടായില്ലെന്നും സിപിഐഎം ക്രോസ് വോട്ട് ചെയ്തെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആരോപിച്ചു. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന സ്റ്റീയറിംഗ് കമ്മിറ്റിയാണ് ആരോപണമുണ്ടായത്. സർക്കാർ നടപ്പാക്കിയ വികസനം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ലെന്നും പിണറായി വിജയൻറെ പ്രസ്താവനകൾ തിരിച്ചടിയായെന്നും വിമർശനം ഉണ്ടായി . മുന്നണി മാറ്റ ചർച്ചയിൽ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും എതിരെ വിമർശനം ഉയർന്നു.

തോൽവിയെ കുറിച്ചുള്ള പ്രാഥമിക ചർച്ചകളാണ് നടന്നത്. പാർട്ടി മത്സരിച്ച എല്ലാ മേഖലയിൽ നിന്നും നേതാക്കളെത്തിയിരുന്നു. ഇവിടെയെല്ലാം സിപിഐഎം പ്രവർത്തകരുടെ വോട്ട് ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. ക്രോസ് വോട്ടിംഗ് നെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് ഈ മാസം അവസാനം സമർപ്പിക്കാനും ആണ് തീരുമാനം. സർക്കാരിൻറെ വികസനം കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ സാധിച്ചില്ലെന്ന വിമർശനവും ഉയർന്നു.മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ റോഷി അഗസ്റ്റിനെതിരെയും പ്രമോദ് നാരായണനെതിരയും വിമർശനം ഉയർന്നു. തുടരും പോസ്റ്റിട്ടത് തിരിച്ചടി ആയെന്നായിരുന്നു വിമർശനം . ജോസഫ് വിഭാഗം യുഡിഎഫ് തരംഗത്തിൽ വിജയിച്ചതാണെന്നും ഇവരുടെ ക്ഷണം പരിഹാസത്തിന്റെ ഭാഗമാണെന്നും ജോസ് കെ മാണി പറഞ്ഞു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img