കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; സോണിയ ഗാന്ധിയുടെ നിലപാട് നിർണായകം

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വൈകുന്നു. സോണിയ ഗാന്ധിയുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചാകും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബംഗളൂരുവിൽ പോയതിനാൽ കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുമായി നേരിട്ടുള്ള ചർച്ചകൾ ഉണ്ടായില്ല. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴചക്ക് ശേഷം ഡൽഹിയിൽ തുടർന്നിരുന്ന രമേശ് ചെന്നിത്തലയും നാട്ടിലേക്ക് മടങ്ങി. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി .

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കേരളത്തിലെ നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത അതൃപ്തി. എഐസിസി നിരീക്ഷകർ എത്തി എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷവും തീരുമാനം വൈകുന്നതിൽ പ്രധാന നേതാക്കൾ ഉൾപ്പെടെ പ്രതിഷേധത്തിലാണ്. തീരുമാനം വൈകുന്നതിന് പിന്നിൽ ലീഗിൻറെ സമ്മർദ്ദമാണെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.വി ഡി സതീശനായി അവകാശവാദം ഉന്നയിക്കുന്ന മുസ്ലിം ലീഗാണ് ഘടകക്ഷികളുടെ സംഘടിത സമ്മർദ്ദത്തിന് പിന്നിലെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു.

കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗിൻറെ അതിരുവിട്ട ഇടപെടലിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെങ്കിലും ലീഗുമായി ഒരു പരസ്യ ഏറ്റുമുട്ടലിന് ഹൈക്കമാൻഡ് തൽക്കാലം തയ്യാറാകില്ല.ഘടകകക്ഷികളെ കൂടി അനുനയിപ്പിച്ച്
പ്രശ്നം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്.
ഒപ്പം ക്ലെയിമുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള ഫോർമുലയും തയ്യാറാക്കണം. കേരളത്തിലെ മുതിർന്ന നേതാക്കളോട് അടക്കം അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കിയാകും എഐസിസി നേതൃത്വം അന്തിമ പ്രഖ്യാപനം നടത്തുക. ഇന്നോ
നാളെയോ ഡൽഹിയിൽ നിന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കരുതുന്നത്.

മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ്സിലെ മൂന്ന് ചേരിയും. കെ സി വേണുഗോപാൽ തന്നെയായിരിക്കും ഹൈക്കമാൻഡിൻ്റെ തീരുമാനമെന്നാണ് ഗ്രൂപ്പിൻ്റെ കണക്ക് കൂട്ടൽ. എഐസിസി കൂടുതൽ സമയമെടുക്കുന്നതിലാണ് വി ഡി പക്ഷത്തിൻ്റെയും ആർ സി പക്ഷത്തിൻ്റെയും ആത്മവിശ്വാസം. മുഖ്യമന്ത്രി ആരെന്നതിൽ ചർച്ചകൾ കഴിഞ്ഞെന്ന് രമേശ് ചെന്നിത്തല ഇന്നലെ അറിയിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img