മധുരമില്ലാത്ത മാമ്പഴക്കാലം; പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട്ടെ കര്‍ഷകരും

പശ്ചിമേഷ്യയില്‍ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട് മുതലമടയിലെ കര്‍ഷകര്‍. യുദ്ധം കാരണം ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കയറ്റുമതിയില്‍ മുന്നിലുണ്ടായിരുന്ന മുതലമട മാങ്ങ ഇക്കുറി കടല്‍ കടന്നില്ല. മാങ്ങാക്കയറ്റുമതി അഞ്ചിലോന്നായി കുറയുകയും ഇന്ത്യന്‍ വിപണിയിലും മാങ്ങയുടെ വിലയിടിയുകയും ചെയ്തു.

നെല്ലിയാമ്പതി മലനിരകള്‍ക്കുതാഴെ സ്ഥിതി ചെയ്യുന്ന മാങ്കോസിറ്റി പ്രദേശം മാമ്പഴത്തോട്ടങ്ങളാല്‍ പ്രസിദ്ധമാണ്. ഇന്ത്യയില്‍തന്നെ ഏറ്റവും നേരത്തെ മാമ്പഴം വിളവെടുക്കുന്ന ഇടങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ മുതലമട. പക്ഷെ, മുതലമടയിലെ കര്‍ഷകര്‍ക്ക് ഇത്തവണ രുചിക്കേണ്ടി വന്നത് കയ്പ്പ് മാത്രം. കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും അനുകൂലമായപ്പോള്‍ പശ്ചിമേഷന്‍ യുദ്ധം തിരിച്ചടിയായി.

പ്രതിദിനം 300 മുതല്‍ 500 ടണ്‍ വരെ മാങ്ങ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ മുതലമടയില്‍ നിന്നും കയറ്റുമതി ചെയ്തിരുന്നു. മുതലമടയില്‍ ഇക്കുറി 600 കിലോ ആയി കുറഞ്ഞു. യുദ്ധം കാരണം കപ്പല്‍ ഗതാഗതം നിലച്ചതാണ് പ്രതിസന്ധിയായത്. ഗള്‍ഫ് രാജ്യങ്ങളിലെ വിപണി സ്തംഭിച്ചതും വിമാന നിരക്ക് കുത്തനെ ഉയര്‍ന്നതും ബാധിച്ചു.

800 രൂപയ്ക്ക് നല്‍കിയിരുന്ന അല്‍ഫോന്‍സാ മാമ്പഴം നിലവില്‍ 30 രൂപ മാത്രമാണ് ഉള്ളതെന്നും കര്‍ഷകര്‍ പറഞ്ഞു. മികച്ച വിളവ് ലഭിച്ചിട്ടും, കയറ്റുമതി നിലച്ചതിനാല്‍ കോടി കണക്കിന് രൂപയാണ് നഷ്ടമെന്ന് കര്‍ഷകര്‍

ബംഗന പള്ളി, ചക്കരക്കുട്ടി, ചന്ദ്രക്കാരന്‍ തുടങ്ങി 50 ഓളം ഇനം മാങ്ങകള്‍ മുതലമടയിലെ മാങ്കോ സിറ്റിയിലുണ്ട്. 6000 ഹെക്ടറോളം സ്ഥലത്ത് രണ്ടായിരത്തോളം കര്‍ഷകരാണ് മാങ്കോ സിറ്റിയിലുള്ളത്. ഇവരുടെയെല്ലാം പ്രധാന വരുമാനമാര്‍ഗവും മാങ്ങാകൃഷി തന്നെ. കണ്ണുനീര്‍വീണ് കയ്പേറിയ മാമ്പഴക്കാലം പൂര്‍ത്തിയാകുമ്പോള്‍ തളരുന്നില്ല കര്‍ഷകര്‍. അടുത്ത മധുരക്കാലത്തിനുള്ള തയ്യാറെടുപ്പിലാണ്. നാടിന്റെ കാര്‍ഷിക സംസ്‌കാരം വിട്ടുകൊടുക്കാതെ വളമിട്ട് പുഷ്ടി പിടിപ്പിക്കാന്‍ ഒരുങ്ങുന്നു, യുദ്ധത്തില്‍ കൊഴിഞ്ഞ് വീഴാതെ നിറയെ കായ്ക്കുന്ന മാമ്പഴക്കാലത്തിനായി കാത്തിരിക്കുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img