എപ്സ്റ്റീന്‍ എന്തിന് കൊളംബിയയില്‍ വന്നു? യാത്രാ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോടതി

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ രാജ്യം സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന് കൊളംബിയന്‍ കോടതിയുടെ ഉത്തരവ്. ജെഫ്രി എപ്സ്റ്റീനും സഹായി ഗിസ് ലെയിന്‍ മാക്‌സ വെല്ലും നടത്തിയ കൊളംബിയന്‍ യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാണ് ഇമിഗ്രേഷന്‍ അധികൃതരോട് കോടതി ഉത്തരവിട്ടത്.

1998 മുതല്‍ 2002 വരെ കൊളംബിയയുടെ പ്രസിഡന്റായിരുന്ന ആന്‍ഡ്രസ് പാസ്ട്രാനയുടെ പേര് പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലില്‍ പലതവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എപ്സ്റ്റീനുമായും മാക്‌സ് വെല്ലുമായും പാസ്ട്രാനയ്ക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഇതിനെ സാധൂകരിക്കുന്ന ഇ-മെയില്‍ രേഖകളും പുറത്തുവന്നിരുന്നു. 2003 ല്‍ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തില്‍ പാസ്ട്രാനയും യാത്ര ചെയ്തിരുന്നു.

കൊളംബിയന്‍ എയര്‍ഫോഴ്‌സ് യൂണിഫോം ധരിച്ചു നില്‍ക്കുന്ന പാസ്ട്രാനയുടേയും മാക്‌സ് വെല്ലിന്റേയും 2002 ലുള്ള ഫോട്ടോയും വലിയ വിവാദമായിരുന്നു. പുറത്തുവന്ന ഇ-മെയിലുകളില്‍, താന്‍ കൊളംബിയയില്‍ ഒരു ബ്ലാക്ക്ഹോക്ക് സൈനിക ഹെലികോപ്റ്റര്‍ പറത്തിയതായും ആമസോണ്‍ വനമേഖലയിലെ ഗറില്ലാ ഗ്രൂപ്പിന് നേരെ ആകാശത്തുനിന്ന് വെടിയുതിര്‍ത്തതായും ഗിസ്ലെയ്ന്‍ മാക്സ്വെല്‍ അവകാശപ്പെടുന്നുണ്ട്.

എപ്സ്റ്റീനുമായും മാക്‌സ് വെല്ലുമായും കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്ന് പാസ്ട്രാനയും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, സന്ദര്‍ശങ്ങളെല്ലാം ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമാണെന്നാണ് വിശദീകരണം. ഗറില്ലാ ഗ്രൂപ്പുകള്‍ക്കു നേരെ വെടിയുതിര്‍ത്തുവെന്ന മാക്‌സ് വെല്ലിന്റെ അവകാശവാദത്തേയും പാസ്ട്രന തള്ളിയിരുന്നു. എപ്സ്റ്റീന്റെ കുപ്രസിദ്ധമായ സ്വകാര്യ ദ്വീപ് താന്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

എപ്സ്റ്റീന്റെയും മാക്സ്വെല്ലിന്റെയും കൊളംബിയന്‍ സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള എല്ലാ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. ദേശീയ സുരക്ഷ, വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ എന്നിവ ചൂണ്ടിക്കാട്ടി ഇമിഗ്രേഷന്‍ വിഭാഗം നേരത്തെ ഈ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, വിഷയം പൊതുജന താത്പര്യമുള്ളതാണെന്നും പൗരന്മാരുടെ നിരീക്ഷണത്തിന് വിവരങ്ങള്‍ വിട്ടുകൊടുക്കണമെന്നും കോടതി വ്യക്തമാക്കി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img