കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ഫറോക്ക് സ്വദേശി ചികിത്സയില്‍

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒന്‍പത് വയസുകാരനും ചികിത്സയില്‍ തുടരുന്നു.

ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അമീബിക്ക് മസ്തിഷ്‌ക ജ്വരമാണ് കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിക്കുന്നത്. ആലപ്പുഴയില്‍ ജോലി ചെയ്യുന്ന യുവാവിന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നട്ടെല്ലില്‍ നിന്ന് സ്രവം കുത്തിയെടുത്ത് പരിശോധിക്കണമെന്ന് പറഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പിസിആര്‍ ടെസ്റ്റില്‍ അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഉറവിടം എവിടെ നിന്ന് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.അതേസമയം, കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച കോട്ടൂര്‍ സ്വദേശിയായ ഒമ്പതുകാരന്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്.

Hot this week

യു.എസ്. ഹൈവേ 287 ഇനി “ ട്രംപ് ഇന്റർസ്റ്റേറ്റ് 47”? പുതിയ ബിൽ അവതരിപ്പിച്ച് കോർനിൻ

ഈ ആഴ്ച യു.എസ്. സെനറ്റിൽ പുതിയ നിയമപ്രമേയം അവതരിപ്പിച്ചു. അതനുസരിച്ച്, ടെക്സാസിലെ...

അമേരിക്കയുടെ പ്രധാന ലക്ഷ്യം: ഇറാൻ ആണവായുധം നേടുന്നത് തടയുക — ട്രംപ്

 ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുന്നതാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്ന്...

അഭയാർത്ഥികളെ നാടുകടത്താൻ പുതിയ തലവനെ നിയമിച്ച് ട്രംപ് ഭരണകൂടം

:അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഡേവിഡ്...

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ മാതൃദിനം സമുചിതമായി ആഘോഷിച്ചു

മാതൃത്വത്തിന്റെ മഹത്വവും സ്നേഹവും വാഴ്ത്തിക്കൊണ്ട് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ...

മികവിന്റെ കിരീടത്തിൽ പൊൻതൂവൽ ചാർത്തി പ്രവാസി മലയാളി പെൺകുട്ടി

ഐവി ലീഗ് സർവകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവേനിയയിൽ (UPenn) നിന്നും ഉന്നത...

Topics

മീര നായരുടെ പുതിയ ചിത്രം ‘അമ്രി’; അമൃത ഷെർഗില്ലിന്റെ ജീവിതകഥയുമായി പ്രിയങ്ക ചോപ്രയും സംഘവും

പ്രശസ്ത ചിത്രകാരി അമൃത ഷെർഗില്ലിന്റെ ജീവിതത്തെ ആസ്പദമാക്കി മീര നായർ സംവിധാനം...

ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു

ആഗോളതലത്തിൽ പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും സന്ദേശമെത്തിക്കുന്ന ഇന്റർനാഷണൽ പ്രയർ ലൈൻ  അതിന്റെ പ്രവർത്തനപഥത്തിൽ...

2028-ലെ വൈറ്റ് ഹൗസ് മത്സരം: അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടസ് തരംഗമാകുന്നു

 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തുറ്റ മുഖമായി അലക്സാണ്ട്രിയ...
spot_img

Related Articles

Popular Categories

spot_img