കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം വിഡിഎസ്

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര സൗജന്യമായിരിക്കും. ആശമാരുടെ ഹോണറേറിയം 12000 രൂപയായി ഉയര്‍ത്തി. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ഇനിയും കൂട്ടുമെന്നും ആശമാര്‍ക്ക് യുഡിഎഫ് നല്‍കിയ വാക്ക് പാലിച്ചെന്നും വി ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അങ്കണവാടി ജീവനക്കാരുടെ വേതനത്തില്‍ 1000 രൂപയുടെ വര്‍ധനയുണ്ട്. പാചക തൊഴിലാളികള്‍ക്ക് 1000 രൂപ കൂട്ടി. പ്രീ പ്രൈമറി ആയമാര്‍ക്കും 1000 രൂപ കൂട്ടി.

മുന്‍മന്ത്രിയും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരനെ പ്രൊ-ടേം സ്പീക്കറായി തിരഞ്ഞെടുത്തതായും വി ഡി സതീശന്‍ പറഞ്ഞു. നവകേരള സദസിനിടെ ആലപ്പുഴയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ യുവാക്കളെ ഗണ്‍മാനുള്‍പ്പെടെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവം കേരളത്തെ നടുക്കിയതാണെന്നും സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണമെന്ന കോടതിയുടെ നിര്‍ദേശം കൂടി മാനിച്ചാണ് എസ്‌ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി

Hot this week

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

ഇറാനെതിരെ ഉടന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി....

‘കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു’; വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര...

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്....

Topics

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

ഇറാനെതിരെ ഉടന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി....

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര...

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്....

രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല; എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി

ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല....

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയ്ക്ക് ഉള്ളില്‍ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു; സിബിഐ കണ്ടെത്തല്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് എതിരെ നിര്‍ണായക തെളിവുകള്‍. ചോദ്യ പേപ്പറുകള്‍...

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍...
spot_img

Related Articles

Popular Categories

spot_img