വിനോദ വിപണിയിൽ ആദ്യമായി ‘ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം’ അവതരിപ്പിച്ച് ഡിഷ് ടിവി

ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ, ലൈവ് ടിവി ചാനലുകൾ, പേ-പെർ-വ്യൂ (Pay-per-view) പ്രീമിയം കണ്ടന്റുകൾ എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ സംയോജിത കണക്റ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റത്തിന് തുടക്കമിട്ട് പ്രമുഖ ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി. ‘വി ഇസഡ് വൈ’ (VZY) എന്ന പേരിൽ ആരംഭിച്ച സേവനത്തിലൂടെ വിനോദോപാധികൾക്കായി പലയിടങ്ങളിൽ ലോഗിൻ ചെയ്യുന്നതും സബ്സ്ക്രിപ്ഷൻ തുക വിനിയോഗിക്കുന്നതും ഏകീകരിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഡിഷ് ടിവി വിപണിയിൽ അവതരിപ്പിച്ച വി ഇസഡ് വൈ സ്മാർട്ട് ടിവികളിലാണ് ഈ സേവനം ലഭ്യമാകുക. ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇത്തരം ടെലിവിഷനുകളിലേക്ക് 29-ലധികം ഒടിടി പ്ലാറ്റ്‌ഫോമുകൾ, ലൈവ് ടിവി ചാനലുകൾ, ക്രിയേറ്റർ അധിഷ്ഠിത കണ്ടന്റുകൾ, മറ്റു പ്രോഗ്രാമുകൾ എന്നിവ സംയോജിപ്പിക്കും. ഉപഭോക്താക്കൾക്ക് ഒറ്റ ലോഗിൻ ഐഡിയിലൂടെ സേവനങ്ങളിലേക്ക് പ്രവേശിക്കാം. മുഴുവൻ സേവനങ്ങൾക്കുമായി ഒരു പേയ്മെന്റ് മതിയെന്നതാണ് ഇതിന്റെ പ്രത്യേകത.

രാജ്യത്തെ ടെലിവിഷൻ വിനോദമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനാണ് ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റത്തിലൂടെ ഡിഷ് ടിവി തുടക്കമിടുന്നതെന്ന് സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ പറഞ്ഞു. സ്മാർട്ട് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും പ്രീമിയം സ്മാർട്ട് ടിവിയും ഒരുമിച്ചു ലഭിക്കുന്നത് രാജ്യത്ത് ആദ്യമാണ്. വ്യത്യസ്ത പ്ലാറ്റ്‌ഫോമുകൾ ഒന്നിച്ച് ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾക്ക് സമയലാഭവും സാമ്പത്തിക ലാഭവും ഉറപ്പാക്കാനാകും. ആധുനിക ഉപഭോക്താക്കളുടെ അഭിരുചികൾക്ക് അനുസൃതമായി വിനോദമേഖല കൂടുതൽ വളർച്ച കൈവരിക്കുമെന്നും, അതിന്റെ തുടക്കമെന്നോണം അവതരിപ്പിച്ച പുതിയ സേവനം ഉപഭോക്താക്കളുടെ കാഴ്ചാനുഭവത്തെ പുനർനിർവചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്ക് തടസ്സരഹിതവും ലളിതവുമായ വഴിയിലൂടെ മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം അവതരിപ്പിക്കുന്നതെന്ന് ഡിഷ് ടിവിയുടെ ചീഫ് റവന്യൂ ഓഫീസർ സുഖ്‌പ്രീത് സിംഗ് പറഞ്ഞു. വിനോദ വ്യവസായ മേഖലയിൽ സുപ്രധാനമായ ചുവടുമാറ്റമാണ് ഡിഷ് ടിവി നടത്തുന്നത്. ഉപഭോക്താക്കൾക്കിടയിൽ സേവനത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക പരസ്യ ക്യാംപെയിനും കമ്പനി ആരംഭിച്ചിട്ടുണ്ട്. TVC link: https://www.youtube.com/watch?v=vnXDqO896ho

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img