ബിപിസിഎല്ലിന്റെ സംയോജിത അറ്റാദായം 93.78% വര്‍ധിച്ച് 25,843 കോടി രൂപയായി;  പ്രവർത്തനലാഭം 45,601 കോടി രൂപ

ആഗോള ഊർജ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കും എണ്ണവിലയിലെ വലിയ ചാഞ്ചാട്ടങ്ങൾക്കുമിടയിലും 2025-26 സാമ്പത്തിക വർഷത്തിലും അവസാന പാദത്തിലും മികച്ച സാമ്പത്തിക-പ്രവർത്തന നേട്ടം കൈവരിച്ച് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). ഈ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായത്തിൽ 93.78 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയത്.

മുൻ വർഷത്തെ 13,337 കോടി രൂപയിൽ നിന്ന് കമ്പനിയുടെ സംയോജിത അറ്റാദായം 25,843 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ തനത് അറ്റാദായത്തിലും വൻ കുതിച്ചുചാട്ടമാണുണ്ടായത്. മുൻ വർഷത്തെ 13,275 കോടി രൂപയിൽ നിന്ന് 75.54 ശതമാനം വർധനവോടെ തനത് അറ്റാദായം 23,303 കോടി രൂപയിലെത്തി.

2025-26ൽ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണ ശുദ്ധീകരണ തോതും വിൽപനയുമാണ് രേഖപ്പെടുത്തിയത്. റിഫൈനറികളിലെ ഉൽപ്പാദനം 117 ശതമാനം ശേഷി വിനിയോഗത്തോടെ 40.51 മില്യൺ മെട്രിക് ടണ്ണിൽ നിന്നും 41.15 മില്യൺ മെട്രിക് ടണ്ണായി ഉയർത്തി. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്തം വിൽപന റെക്കോർഡ് നേട്ടമായ 55.72 മില്യൺ മെട്രിക് ടണ്ണിലെത്തി.

ബിപിസിഎല്ലിന്റെ തനത് പ്രവർത്തനലാഭം (EBITDA) 51.51 ശതമാനം വർധിച്ച് 40,582 കോടി രൂപയായി. മുൻവർഷം ഇത് 26,785 കോടി രൂപയായിരുന്നു. കമ്പനിയുടെ സംയോജിത പ്രവർത്തനലാഭവും 57.08 ശതമാനം ഉയർച്ചയോടെ 29,030 കോടി രൂപയിൽ നിന്ന് 45,601 കോടി രൂപയായി വർധിച്ചു. ഇതേസമയം, സംയോജിത പ്രവർത്തന വരുമാനം 4.46 ശതമാനം വർധിച്ച് 5,00,517 കോടി രൂപയിൽ നിന്ന് 5,22,820 കോടി രൂപയിലെത്തി. ബിപിസിഎല്ലിന്റെ തനത് പ്രവർത്തന വരുമാനം മാത്രം 5,22,668 കോടി രൂപയാണ്.

സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും (ജനുവരി–മാർച്ച്) റെക്കോർഡ് ഉൽപ്പാദന നേട്ടമാണ് കമ്പനി കൈവരിച്ചത്. ഈ കാലയളവിൽ റിഫൈനറികളുടെ ശേഷിയുടെ 118 ശതമാനം വിനിയോഗിച്ച് 10.40 മില്യൺ മെട്രിക് ടൺ എണ്ണ ശുദ്ധീകരിച്ചു. നാലാം പാദത്തിലെ ആഭ്യന്തര വിപണിയിലെ വിൽപന 3.28 ശതമാനം വളർച്ചയോടെ 13.86 മില്യൺ മെട്രിക് ടണ്ണിലുമെത്തി.

മികച്ച സാമ്പത്തിക അച്ചടക്കത്തിലൂടെയും മൂലധന മാനേജ്‌മെന്റിലൂടെയും കടബാധ്യതകൾ ഗണ്യമായി കുറയ്ക്കാൻ ബിപിസിഎല്ലിന് സാധിച്ചു. കമ്പനിയുടെ തനത് കടം-ഓഹരി അനുപാതം 2025 മാർച്ച് 31-ലെ 0.29-ൽ നിന്ന് 2026 മാർച്ച് 31 ആയപ്പോഴേക്കും 0.11 ആയി മെച്ചപ്പെട്ടു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img