രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20 മുതൽ 90 ശതമാനം വരെ വർധിച്ചു. ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്. പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ എണ്ണക്കമ്പനികൾ 76 ദിവസം വില വർധിപ്പിച്ചില്ല. മൂന്ന് തവണയായി അഞ്ച് രൂപയ്ക്കടുത്ത് വർധനവ് മാത്രമാണ് ഉണ്ടായത് എന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആഗോള ഊർജ്ജ വിപണികളിലെ തുടർച്ചയായ ചാഞ്ചാട്ടത്തിനിടയിൽ 10 ദിവസത്തിനുള്ളിൽ മൂന്നാമത്തെ ഇന്ധന വില വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ശനിയാഴ്ച പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. സിഎൻജി വിലയും കൂടി. കിലോയ്ക്ക് ഒരു രൂപയാണ് വർധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 99.51 രൂപയും ഡീസല്‍ നിരക്ക് 92.49 രൂപയുമായി വർധിക്കുമെന്ന് ഡീലർമാർ അറിയിച്ചു. ഈ മാസം ആദ്യം പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 90 പൈസ വർധിപ്പിച്ചിരുന്നു, ആഗോള തലത്തില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതിനിടെ ഒരു ആഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ തവണയാണ് ഇന്ത്യയില്‍ ഇന്ധന വിലയില്‍ വർധനവ് ഉണ്ടായത്.പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള വിതരണ ആശങ്കകളും കാരണം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇന്ധന വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ വർധനവ് ഉണ്ടായത്. അതിനിടെ, പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘർഷത്തിനിടയില്‍ അസംസ്കൃത എണ്ണവില വീണ്ടും ഉയർന്നു. ഫെബ്രുവരിയില്‍ ബാരലിന് ശരാശരി 69 ഡോളറായിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ബാരലിന് സമീപ മാസങ്ങളില്‍ ഏകദേശം 113-114 ഡോളറായി ഉയർന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img