പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ 10 മണിയോടെ പ്രത്യേക വിമാനത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തുന്ന പ്രധാനമന്ത്രി നാല് പുതിയ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത് ഉള്‍പ്പെടെ വിവിധ കേന്ദ്ര പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
പുത്തരിക്കണ്ടം മൈതാനത്തേക്ക് വരുന്ന വഴി പ്രധാനമന്ത്രി കിഴക്കേകോട്ടയില്‍ റോഡ് ഷോ നടത്തും. 12. 40ഓടെ പ്രധാനമന്ത്രി മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തില്‍
ഗതാഗത നിയന്ത്രണം ഉണ്ടാകും. പരിപാടിയില്‍ അതിവേഗ റെയില്‍വേപാത ഉള്‍പ്പെടെ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. തുടര്‍ന്ന് ബിജെപി സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.



