ജിയോ ബേബി മുഖ്യ വേഷത്തിൽ എത്തുന്ന കൃഷ്ണാഷ്ടമി പൂർത്തിയായി

അമ്പലക്കര ഗ്ലോബൽ ഫിലിംസിൻ്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ”കൃഷ്ണാഷ്ടമി: the book of dry leaves” എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂവാറിൽ പൂർത്തിയായി. വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ പുതിയകാല സിനിമാറ്റിക് വായനയാണ് ഇത്.

പ്രസിദ്ധ സംവിധായകൻ ജിയോ ബേബി മുഖ്യ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ സംഗീത സംവിധാനം ഔസേപ്പച്ചൻ നിർവ്വഹിക്കുന്നു. വൈലോപ്പിള്ളിയുടെ വരികൾ കൂടാതെ അഭിലാഷ് ബാബു രചിച്ച ഗാനങ്ങളും ഈ സിനിമയിലുണ്ട്. ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ എന്നിവരും പുതുമുഖ ഗായകരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന നിസ്വരായ ജനങ്ങളുടെ ജീവിതമാണ് കവിതയും സിനിമയും പറയുന്നത്. എട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ കൂടുതലും ഓഡിഷനിലൂടെ എത്തിയ പുതുമുഖങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. ജൂലൈയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഓഗസ്റ്റ് ആദ്യം മുതൽ ഫെസ്റ്റിവൽ വേദികളിലേക്കും തുടർന്ന് തീയേറ്ററുകളിലേക്കും സിനിമ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിർമ്മാതാവ് അനിൽ അമ്പലക്കര പറഞ്ഞു.

ഛായാഗ്രഹണം- ജിതിൻ മാത്യു, എഡിറ്റിങ്,സൗണ്ട്- അനു ജോർജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കാർത്തിക് ജോഗേഷ്, പ്രോജക്റ്റ് ഡിസൈനർ- ഷാജി എ ജോൺ,
പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-ജയേഷ് എൽ ആർ,
പ്രെഡക്ഷൻ എക്സിക്യൂട്ടീവ്- ശ്രീജിത് വിശ്വനാഥൻ, മേക്കപ്പ്-ബിനു സത്യൻ,
കോസ്റ്റ്യൂസ്- അനന്തപത്മനാഭൻ, ലൈവ് സൗണ്ട്- ഋഷിപ്രിയൻ, സഹസംവിധാനം- അഭിജിത്ത് ചിത്രകുമാർ,ഹരിദാസ് ഡി,പി ആർ ഒ-എ എസ് ദിനേശ്.

Hot this week

ഇന്ന് ദേശീയ കാൻസർ അവബോധ ദിനം

ഇന്ന് നവംബർ 7, ദേശീയ കാൻസർ അവബോധ ദിനമായി രാജ്യത്ത് ആചരി...

‘ഭ്രമയുഗം’ ഇനി വേറെ ലെവൽ! ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും

 മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ 'ഭ്രമയുഗം' ലോസാഞ്ചൽസിലെ പ്രശസ്തമായ...

IFFI ഇന്ത്യൻ പനോരമയിലേക്ക് ടൊവിനോ ചിത്രവും; നവാഗത സംവിധായകർക്കുള്ള ഫീച്ചർ ഫിലിം മത്സര വിഭാഗത്തിൽ ജിതിന്‍ ലാലിന്റെ ‘എആർഎം’

ഗോവയിൽ നവംബറിൽ ആരംഭിക്കുന്ന 56ാമത് ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാൻ...

പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതിഷേധം; പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രക്ഷോഭം കലുഷിതമാകുന്നു

പാകിസ്ഥാനിലെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പാക് അധീന കശ്മീരില്‍ ജെന്‍ സീ പ്രതിഷേധം...

റോബോട്ടിക് വീൽച്ചെയറിൽ രാജമൗലിയുടെ ‘കുംഭ’; പൃഥ്വിരാജിന്റെ വില്ല‍ൻ അവതാരം

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്...

Topics

മസ്‌കിന്റെ ശമ്പള പാക്കേജ് 88 ലക്ഷം കോടി രൂപ! ടെസ്‌ലയില്‍ ഇനി നടക്കാന്‍ പോകുന്നത് എന്ത്?

ചരിത്രത്തിലെ ഏറ്റവും വലിയ തുക ഇലോണ്‍ മസ്‌കിന് പ്രതിഫല പാക്കേജായി അംഗീകരിച്ച്...

‘അവര്‍ വിരമിക്കുന്നതില്‍ വലിയ സന്തോഷം, ദുഷ്ടയായ സ്ത്രീയാണ്’; നാന്‍സി പെലോസിയെ അപമാനിച്ച് ട്രംപ്

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസിയുടെ തീരുമാനം ഏറ്റവും...

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. മുംബൈ നാനാവതി...
spot_img

Related Articles

Popular Categories

spot_img