ഒരു ധാരണയിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നു, സൈനിക നടപടി വേണ്ടിവന്നേക്കില്ല; ട്രംപ്

ഇറാന്‍ അമേരിക്കയുമായി ധാരണയിലെത്താന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയാറാണെന്നും സൈനിക നടപടി ആവശ്യമായി വന്നേക്കില്ലെന്നും ട്രംപ് പറഞ്ഞു. ന്യായവും നീതിയുക്തവുമായ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തയാറാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചിയും വ്യക്തമാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന സംഘര്‍ഷ സാധ്യത പയ്യെ അയയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്നാണ് അബ്ബാസ് അരഘ്ചി വ്യക്തമാക്കിയിരിക്കുന്നത്.

ആണവപദ്ധതി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ തയാറാകാത്തപക്ഷം ഇറാനെതിരെ അമേരിക്ക സൈനിക നീക്കം നടത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. വിമാനവാഹിനി കപ്പലടക്കം നിരവധി യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യന്‍ തീരത്ത് അമേരിക്ക വിന്യസിച്ചിരിക്കുകയാണ്. അമേരിക്ക ആക്രമിച്ചാല്‍ ഉടനടി അമേരിക്കന്‍ താവളങ്ങളിലേക്കും പടക്കപ്പലുകളിലേക്കും പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനിടെ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കയോടും ഇറാനോടും ആവശ്യപ്പെട്ടിരുന്നു.

Hot this week

ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ  21-ന് ,റവ. ജെയിംസ് കെ. ജോൺ  മുഖ്യ പ്രഭാഷകൻ

623-ാമതു  ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ  21, ചൊവ്വാഴ്ച...

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ...

“ഡി മലയാളി”ഓൺലൈൻ മീഡിയ വാർഷികാഘോഷം ഏപ്രിൽ 26 നു, ഡോ. മാണി സ്കറിയ ഉദ്ഘാടനം ചെയ്യും; പി.പി. ജെയിംസ് മുഖ്യാതിഥി

 പ്രവാസി മലയാളികൾക്കിടയിലെ ശ്രദ്ധേയ മാധ്യമ സാന്നിധ്യമായ 'ഡി മലയാളി ഓൺലൈൻ മീഡിയ'യുടെ...

മർകസ് വിഭാവനം ചെയ്യുന്നത് സർവ്വതല സ്പർശിയായ സാമൂഹ്യ പുരോഗതി: സി. മുഹമ്മദ് ഫൈസി

മർകസ് സംവിധാനങ്ങൾ രാഷ്ട്രനിർമ്മാണത്തിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിക്കൊണ്ട് സമൂഹത്തിൻ്റെ സർവ്വ തലങ്ങളെയും...

സൗരോർജ്ജത്തിൽനിന്നും പാചകം; ഓഫ് ഗ്രിഡ് സോളാർ കുക്കിംഗ് ടെക്നോളജി അവതരിപ്പിച്ച് സ്വെലക്റ്റ് 

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധിക്കിടയിൽ ഒരു ആശ്വാസവാർത്ത. പൂർണമായും സൗരോർജ്ജത്തിൽനിന്നും...

Topics

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനുള്ള സമ്മാനത്തുക വര്‍ധിപ്പിച്ച് സംഘാടകര്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ച്...
spot_img

Related Articles

Popular Categories

spot_img