തിരഞ്ഞെടുപ്പ് വര്‍ഷം വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച കേരളത്തിന് കേന്ദ്ര ബജറ്റില്‍ നിരാശ. അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയില്ല. വര്‍ഷങ്ങളായി കാത്തിരുന്ന എയിംസ് പ്രഖ്യാപനവും ഉണ്ടായില്ല. കേരളത്തിന് കിട്ടിയത് കടലാമ പരിപാലത്തിനുള്ള പദ്ധതിയും ധാതു ഇടനാഴിയുമാണ്. അതിവേഗ ഇടനാഴി പ്രഖ്യാപനത്തിനിടെ കേരളം എന്ന് വിളിച്ചുപറഞ്ഞ് കേരളാ എംപിമാര്‍ പ്രതിഷേധിച്ചു.
മുംബൈ – പുണെ, പുണെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു,, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ദില്ലി – വാരാണസി, വാരാണസി – സിലിഗുരി അതിവേഗ റെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലോ, കേരളത്തിനെ ബന്ധിപ്പിച്ചോ ഈ ഗണത്തില്‍ പദ്ധതിയില്ല.



