ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനു പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങിത്തുടങ്ങിയെന്നും ട്രംപ് പറഞ്ഞു. എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങുമെന്നാണ് ട്രംപ് പറയുന്നത്. തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നിലവില്‍ തന്നെ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം രറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ ഉള്‍പ്പെടെ, വെനിസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് 25% തീരുവ ചുമത്തിയിരുന്നു. വെനസ്വേലന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി കരാറുണ്ടാക്കാന്‍ ചൈനയേയും സ്വാഗതം ചെയ്യുന്നതായി ട്രംപ് പറഞ്ഞു.



