മർകസ് സനദ് ദാന സമ്മേളന പരിപാടികൾക്ക് തുടക്കം

ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ് ദാന സമ്മേളനത്തിന്റെ പരിപാടികൾക്ക് തുടക്കം കുറിച്ച് നഗരിയിൽ പതാക ഉയർന്നു. സമ്മേളനത്തിന് മുന്നോടിയായി വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളാണ് ഇന്ന്(ശനി) മുതൽ മർകസിൽ നടക്കുക.

ജാമിഅ മർകസിൽ നിന്ന് 517 സഖാഫികളും 31 കാമിൽ സഖാഫികളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണത്തെ സമ്മേളനത്തിൽ സനദ് സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമമാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷകങ്ങളിൽ ഒന്ന്.

പ്രാസ്ഥാനിക സംഗമം, സഖാഫി പ്രതിനിധി മീറ്റ്, യുവ സംരംഭക കോൺക്ലേവ്, പ്രവാസി സമ്മിറ്റ്, അധ്യാപക സംഗമം, പണ്ഡിത സംഗമം എന്നിവയും സമ്മേളനത്തിന്റെ  ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നാളെ(ഞായർ) മുതൽ ബുധനാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ മർകസ് സെൻട്രൽ ക്യാമ്പസിൽ വൈകുന്നേരം 7 ന് മതപ്രഭാഷണവും തിങ്കൾ വൈകുന്നേരം 4 ന് ബറാഅത്ത് ആത്മീയ സംഗമം, ബുധൻ രാത്രി അഹ്ദലിയ്യ ആത്മീയ സംഗമം എന്നിവയും നടക്കും. വ്യാഴാഴ്ച നടക്കുന്ന സനദ് ദാന പൊതു സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളും മത പണ്ഡിതരും സാമൂഹിക-രാഷ്ട്രീയ പ്രമുഖരും സംബന്ധിക്കും.

സമ്മേളന നഗരിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിന് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ്, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ വൈലത്തൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി, സയ്യിദ് മുഹമ്മദ് ബാഫഖി, ഗഫൂർ ഹാജി അൽ ഐൻ തുടങ്ങിയവർ നേതൃത്വം നൽകി.

Hot this week

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കൾ പാണക്കാട്, മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു

മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. നേതാക്കൾ പാണക്കാട്ടേത്തി. പി കെ കുഞ്ഞാലിക്കുട്ടി,...

സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്ത ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും....

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

Topics

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...

മുഖ്യമന്ത്രി ആര് എന്നത് 24 മണിക്കൂറിൽ അറിയാം, പട്ടികയിൽ ഞാനില്ല; ജനവികാരം രാഹുൽഗാന്ധിക്ക് മനസിലായി; കെ മുരളീധരൻ

കേരള മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ മുരളീധരൻ....
spot_img

Related Articles

Popular Categories

spot_img