വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍

യുഎസ് പത്രം വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍. മുന്നൂറിലധികം പേര്‍ക്കാണ് ജോലി നഷ്ടമായത്. ബുധനാഴ്ചയാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചത്.

പിരിച്ചുവിടലില്‍ തനിക്കും ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരും പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെയാണ് ഇഷാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘വാഷിങ്ടണ്‍ പോസ്റ്റിലെ അന്താരാഷ്ട്ര ന്യൂസ് വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും മറ്റു മികച്ച നിരവധി ജീവക്കാര്‍ക്കുമൊപ്പം എന്റെ ജോലിയിലും പോയി. ഞങ്ങളുടെ ന്യൂസ് റൂമിനെയോര്‍ത്ത് ഹൃദയം തകര്‍ന്നു പോവുന്നു. പ്രത്യേകിച്ചും 12 വര്‍ഷമായി സുഹൃത്തുക്കളായി വാഷിങ്ടണ്‍ പോസ്റ്റില്‍ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ ഓര്‍ക്കുമ്പോള്‍,’ ഇഷാന്‍ കുറിച്ചു.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് വാഷിങ്ടണ്‍ പോസ്റ്റ് ഉടമ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ബുധനാഴ്ച വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രഖ്യാപിച്ചത്.

കൂട്ടപിരിച്ചുവിടല്‍ നിലവിലെ സാഹചര്യത്തില്‍ മാധ്യമത്തിന് ഒരു സ്ഥിരത കൊണ്ടു വരുമെന്ന് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മാറ്റ് മുറേ പറഞ്ഞു. ഇന്നത്തെ വാര്‍ത്ത ഏറെ ദുഃഖകരമാണെന്നും നടപടികള്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെന്നും മുറേ പറഞ്ഞു.

Hot this week

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയൻ – അരിസോണ  വൈസ് പ്രസിഡന്റായി ഡോ. രശ്മി മേനോൻ

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...

ക്യാൻസർ ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ച് അമൃത ആശുപത്രി

ക്യാൻസർ ചികിത്സയിൽ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം...

പ്രണയദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ

പ്രണയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ. ഏറ്റവും പുതിയ ഐ ഫോൺ...

‘ഞാൻ എന്തായാലും മാലാഖയല്ല’; പള്ളിയിലെ പെയിന്റിംഗിലെ മുഖച്ഛായ വിവാദത്തിൽ പ്രതികരിച്ച് മെലോണി

റോമിലെ ക്രൈസ്തവ ദേവാലയങ്ങളിലൊന്നിലെ മാലാഖയുടെ പെയിന്‍റിംഗിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ...

സമസ്തയുടെ നൂറ് വർഷങ്ങൾ; വാർഷിക സമ്മേളനത്തിന് കാസർഗോഡ് തുടക്കം

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനത്തിന് കാസർഗോഡ് തുടക്കമായി....

Topics

കെ-റെയിലിനായി സർവേ നടത്തിയിട്ടും പണം നൽകാതെ സർക്കാർ; ലക്ഷങ്ങൾ കിട്ടാനുണ്ടെന്ന പരാതിയുമായി വികെ കൺസൾട്ടൻസി

കെ-റെയിലിനായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സാമൂഹികാഘാത പഠനം നടത്തിയ ഏജൻസിയ്ക്ക് വർഷങ്ങളായിട്ടും...

രവനീത് ബിട്ടവും രാഹുൽ ഗാന്ധിയും തമ്മിലുണ്ടായ വാക്‌പോര്; രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പൂരി

രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പൂരി. കേന്ദ്ര സഹമന്ത്രി രവനീത്...

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും....
spot_img

Related Articles

Popular Categories

spot_img