കൂലി അത്ര ഇഷ്ടപ്പെട്ടില്ല, എങ്കിലും ഫ്ലാഷ്ബാക്ക് കൊള്ളാം ; സൗന്ദര്യ രജനികാന്ത്

ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തിയ കൂലിയെ കുറിച്ച് രജനികാന്തിന്റെ മകളും സംവിധായികയും നിർമ്മാതാവുമായ സൗന്ദര്യ രജനികാന്തിന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വമ്പൻ ഹൈപ്പുമായി റിലീസിനെത്തിയ ചിത്രം വിജയമായെങ്കിലും ആരാധകരിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

“ചിത്രത്തിന്റെ അവസാന 10 മിനുട്ട് എനിക്ക് വളരെയധികം ഇഷ്ട്ടമായി, പ്രത്യേകിച്ചും ആ ഡീഏജിങ് ഫ്ലാഷ്ബാക്ക് സീനുകൾ. എന്നാൽ ചിത്രം മുഴുവനായി നോക്കിയാൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട 10 രജനികാന്ത് ചിത്രങ്ങളിൽ ഞാൻ കൂലിയെ ഉൾപ്പെടുത്തില്ല. അച്ഛൻ എന്നതിലുപരി ഒരു തലൈവർ ഫാൻ എന്ന രീതിയിൽ നോക്കിയാൽ ചിത്രത്തിൽ എനിക്ക് ഇപ്പോൾ ഉള്ളതിലുമേറെ സമയം രജനികാന്തിനെ കാണണമായിരുന്നു” സൗന്ദര്യ രജനികാന്ത് പറഞ്ഞു.

കൂലിയുടെ റിലീസിന് ശേഷം പ്രധാനമായും പറഞ്ഞു കേട്ട വിമർശനം ചിത്രത്തിലെ എണ്ണിയാലൊടുങ്ങാത്ത പ്ലോട്ട് ഹോളുകളും ലോജിക്കൽ പിശകുകളും ആയിരുന്നു. രജനിയെ കൂടാതെ നാഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര തുടങ്ങിയ വമ്പൻ താരങ്ങൾ ചിത്രത്തിൽ വേണ്ടിയ രീതിയിൽ ഉപയോഗിച്ചില്ല എന്നും ആരാധകർ പ്രതികരിച്ചിരുന്നു.

മദന്റെ സംവിധാനത്തിൽ അനശ്വര രാജൻ നായികയായും ടൂറിസ്റ്റ് ഫാമിലിയുടെ സംവിധായകൻ അബിഷാൻ നായകനുമാകുന്ന റൊമാന്റിക്ക് ചിത്രം ‘വിത്ത് ലവ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് എന്ന നിലയിൽ നൽകിയ പ്രമോഷണൽ അഭിമുഖത്തിലാണ് സൗന്ദര്യ രജനികാന്ത് കൂലിയെ പറ്റി മനസ് തുറന്നത്.

Hot this week

‘ഉടൻ ഇറാൻ വിടണം’; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎസ്

ഇറാനിലുള്ള തങ്ങളുടെ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.യുഎസ് സർക്കാരിൻ്റെ...

വിജയ്ക്ക് തിരിച്ചടി; ആദായ നികുതി കേസിൽ 1.5 കോടിയുടെ നികുതി പിഴ ശരിവച്ച് മദ്രാസ് ഹൈക്കോടതി

 ആദായ നികുതി വെട്ടിപ്പ് കേസിൽ ടിവികെ നേതാവും നടനുമായ വിജയ്ക്ക് തിരിച്ചടി....

എയർ ഇന്ത്യയുടെ 70 ശതമാനം വിമാനങ്ങളിലും സാങ്കേതിക തകരാറുകളെന്ന് കേന്ദ്രം

എയർ ഇന്ത്യ കമ്പനിയുടെ 70 ശതമാനത്തോളം വിമാനങ്ങളിലും സാങ്കേതിക തകരാറുകളുള്ളതായി കേന്ദ്ര...

പ്രഥമ പി.കെ. റോസി ചലച്ചിത്ര പുരസ്കാരം പ്രശാന്ത് ഈഴവന്

പ്രഥമ പി.കെ. റോസി ചലച്ചിത്ര പുരസ്കാരം പ്രശാന്ത് ഈഴവന്. പി. കെ....

അമേരിക്കയിൽ 50 വർഷം താമസിച്ച സൈനികനെ നാടുകടത്തി

അഞ്ചു പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ...

Topics

അന്റാർട്ടിക്കയിൽ കണ്ടെത്തിയത് 6.8 കോടി വർഷം പഴക്കമുള്ള ഭീമൻ മുട്ട

 അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ...

‘സ്ക്വിഡ് ഗെയിം’ കണ്ടതിന് ഉത്തരകൊറിയയിൽ സ്കൂൾ കുട്ടികൾക്ക് വധശിക്ഷ

ദക്ഷിണകൊറിയൻ വിനോദ പരിപാടികൾ കാണുന്നവർക്കെതിരെ ഉത്തരകൊറിയ കടുത്ത നടപടികൾ തുടരുന്നതായി ആംനസ്റ്റി...

സാവന്ന ഗുത്രിയുടെ അമ്മയുടെ തിരോധാനം: 50,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് എഫ്.ബി.ഐ

പ്രശസ്ത അമേരിക്കൻ ടിവി അവതാരക സാവന്ന ഗുത്രിയുടെ അമ്മ നാൻസി ഗുത്രി...
spot_img

Related Articles

Popular Categories

spot_img