കാൻസർ രോഗികൾക്കായി 2 കോടി രൂപയുടെ പദ്ധതിയുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമിട്ട് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. സംസ്ഥാനത്തുടനീളം കാൻസർ ബാധിതരായ ആയിരത്തോളം ആളുകൾക്ക് 20000 രൂപയുടെ മരുന്നുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുക. ലോക കാൻസർ ദിനത്തോടനുബന്ധിച്ച് തൃശൂർ ചക്കോളാസ് പവലിയൻ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കോര്‍പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്തു. ചലച്ചിത്ര താരം മംമ്ത മോഹൻദാസ് മുഖ്യാഥിതിയായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ജോയ്ആലുക്കാസ് ഫൗണ്ടഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പദ്ധതിയ്ക്ക് ഏകദേശം 2 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസകരമായ പദ്ധതിയാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ആരംഭിക്കുന്നതെന്നും കുട്ടികളിലെ കാൻസർ ചികിത്സയ്ക്ക് മാത്രമായി തൃശൂരിൽ അത്യാധുനിക ആശുപത്രി സംവിധാനം ഒരുക്കുമെന്നും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2009ല്‍ ആരംഭിച്ച ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ മുഖേന രാജ്യത്തുടനീളം നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക പിന്തുണ, ഹൃദ്രോഗികൾക്ക് സൗജന്യ പേസ്‌മേക്കറുകൾ, മറ്റു മെഡിക്കൽ സഹായങ്ങൾ എന്നീ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 500-ത്തിലധികം ജോയ് ഹോമുകളും ഇന്ത്യയിലുടനീളം നിരവധി കുട്ടികൾക്ക് ‘ജോയ് ഓഫ് ഹോപ്പ്’ സ്കോളർഷിപ്പുകളും നൽകിയിട്ടുണ്ട്.  

ചടങ്ങിൽ ജോയാലുക്കാസ് ഫൗണ്ടേഷൻ കോർഡിനേറ്ററായിരുന്ന പിപി ജോസിനെ ആദരിക്കുകയും ചെയ്തു. വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റല്‍ ഗൈനക് ഓങ്കോളജി ആൻഡ് ബ്രെസ്റ്റ് സയൻസ് വിഭാഗം ഡയറക്ടര്‍ ഡോ. ചിത്രതാര കെ മുഖ്യപ്രഭാഷണം നടത്തി. ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ്ആലുക്കാസ്, അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി എം ഐ, ജൂബിലി മിഷൻ ഹോസ്പിറ്റൽ സിഇഒ ഡോ. ബെന്നി ജോസഫ്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img