രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അടിവരയിടുന്ന തീരുമാനം- വി പി നന്ദകുമാര്‍

റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ മാറ്റമില്ലാതെ നില നിര്‍ത്താനും നിഷ്്പക്ഷ പണ നയം തുടരാനുമുള്ള റിസര്‍വ് ബാങ്ക് പണ നയ സമിതിയുടെ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയിലുള്ള വിശ്വാസത്തിന് അടിവരയിടുന്നതായി മണപ്പുറം ഫിനാന്‍സ് എംഡിയും ചെയര്‍മാനുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. 2026 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് വര്‍ധനയും വിലക്കയറ്റം മിതമായിരിക്കുമെന്ന നിഗമനവും സുസ്ഥിര വായ്പാ വളര്‍ച്ചയ്ക്കും ബിസിനസിനും അനുകൂലമാണ്.

വന്‍കിട എന്‍ബിഎഫ്‌സി-ഐസിസി സ്ഥാപനങ്ങള്‍ക്ക് ശാഖകളുടെ എണ്ണം കൂട്ടാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കാനുള്ള ആര്‍ബിഐ നിര്‍ദ്ദേശം ഞങ്ങള്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. നന്നായി നടക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലുള്ള വിശ്വാസം വര്‍ധിപ്പിയ്ക്കാന്‍ ഈ നടപടി പര്യാപ്തമാണ്. ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വായ്പാ സ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യ ക്ഷമമാക്കാനും നഗര ഗ്രാമ വ്യത്യാസമില്ലാതെ താഴേക്കിടയിലുള്ളവരിലേക്കു സേവനം എത്തിക്കാനും ഇതു സഹായിക്കും.

എംഎസ്എംഇ വിഭാഗത്തില്‍ പെട്ട വ്യവസായങ്ങള്‍ക്ക് ജാമ്യമില്ലാ വായ്പയായി അനുവദിക്കാവുന്ന തുക 20 ലക്ഷം രൂപയായി വര്‍ധിപ്പിച്ചതും ലീഡ് ബാങ്ക് പദ്ധതിക്കു കീഴില്‍ ഏകീകൃത പോര്‍ട്ടലിനു രൂപം നല്‍കാനുള്ള നീക്കവും പ്രാധാന്യമുള്ള നടപടികളാണ്.  ഈ നീക്കം  വായ്പ എളുപ്പം ലഭ്യമാക്കാനും ചെറുകിട വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും സകലരേയും ഉള്‍പ്പെടുത്തിയുള്ള സുസ്ഥിര സാമ്പത്തിക വളര്‍ച്ച സാധ്യമാക്കാനും ലക്ഷ്യമിടുന്നു.  മണപ്പുറം ഫിനാന്‍സിന്റെ പങ്കാളിത്തം  ഏറ്റവും കൂടുതലുള്ള മേഖലകളാണിത്.

Hot this week

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലെത്തി. മലേഷ്യന്‍...

ഒഹായോ ട്രഷറർ തിരഞ്ഞെടുപ്പിൽ നിന്ന് നീരജ് അന്താനി പിന്മാറി

ഒഹായോ സ്റ്റേറ്റ് ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ഇന്ത്യൻ വംശജനായ മുൻ...

കോടതി ഉത്തരവ് ലംഘിച്ച് നാടുകടത്തി; വിദ്യാർത്ഥിനിയെ തിരിച്ചുകൊണ്ടുവരില്ലെന്ന് യുഎസ് സർക്കാർപി പി ചെറിയാൻ

കോടതിയുടെ വിലക്ക് നിലനിൽക്കെ അമേരിക്കയിൽ നിന്നും ഹോണ്ടുറാസിലേക്ക് നാടുകടത്തിയ 19-കാരിയായ കോളേജ്...

മനുഷ്യ പരിണാമം: ‘ലൂസി’യുടെ സിംഹാസനം ഇളകുന്നു; എത്യോപ്യയിൽ പുതിയ കണ്ടെത്തൽ

മനുഷ്യന്റെ നേരിട്ടുള്ള പൂർവികരെന്ന് കരുതപ്പെട്ടിരുന്ന 'ലൂസി' (Australopithecus afarensis) എന്ന ഫോസിൽ...

വധഭീഷണി നേരിട്ട പെറുവിയൻ മാധ്യമപ്രവർത്തകർക്ക് യുഎസ് അഭയം നിഷേധിച്ചു

തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന തെളിവുകൾ ഹാജരാക്കിയിട്ടും, പെറുവിയൻ മാധ്യമപ്രവർത്തകരായ ഡെയ്‌വി സോറിയക്കും...

Topics

ന്യൂയോർക്ക് മേയർക്കെതിരെ ട്രംപ് ഭരണകൂടം; ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണി

ന്യൂയോർക്ക് സിറ്റിയുടെ 'സാങ്ച്വറി സിറ്റി'  പദവി ഉയർത്തിപ്പിടിച്ചുകൊണ്ട് മേയർ സെഡ് മംദാനി...

കെ.എച്ച്.എൻ.എ മിഡ്‌വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായി രാജേന്ദ്രൻ ശങ്കരമംഗലം (രാജ് നായർ)

നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...

 അപൂർവ മസ്തിഷ്കരോഗവും ശ്വാസകോശ തകരാറും; കൊൽക്കത്ത സ്വദേശിയായ കുഞ്ഞിന് അമൃതയിൽ പുതുജീവൻ

മസ്തിഷ്കത്തെ ബാധിക്കുന്ന അതീവ സങ്കീർണ്ണമായ ജന്മനാ ഉള്ള വൈകല്യവും (Pediatric Brain...
spot_img

Related Articles

Popular Categories

spot_img