തിരുവനന്തപുരം നഗരസഭയിലെ BJP കൗൺസിലർമാർ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം നഗരസഭയിലെ BJP കൗൺസിലർമാർ ഡൽഹിയിലേക്ക്. പ്രധാനമന്ത്രിയുമായി 50 കൗൺസിലർമാരും കൂടിക്കാഴ്ച നടത്തും. ഈ മാസം 9 ന് ഡൽഹിയിലേക്ക് തിരിക്കും. 13 ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

തിരുവനന്തപുരം നഗരത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യും. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കൗൺസിലർമാർക്ക് സ്വീകരണം നൽകും. സ്വതന്ത്ര കൗൺസിലർ പാറ്റൂർ രാധാകൃഷ്ണനും ചടങ്ങിൽ പങ്കെടുക്കും.

ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലേക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മേയ‍ർ വിവി രാജേഷിൻ്റെ നേതൃത്വത്തിലുള്ള കൗൺസിലർമാരെ ക്ഷണിച്ചത്. പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നിലും കൗൺസിലർമാർ പങ്കെടുക്കും.

ഫെബ്രുവരി 13ന് പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്ന് നടക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന് അന്ന് രാത്രി കൗൺസിലർമാർ വിമാനത്തിൽ തലസ്ഥാനത്തേക്ക് മടങ്ങും.

സംസ്ഥാന ചരിത്രത്തിൽ ബിജെപി ഭരണം പിടിക്കുന്ന ആദ്യ കോ‍ർപറേഷൻ ആയി മാറിയിരിക്കുകയാണ് തിരുവനന്തപുരം. 101 അംഗ കൗൺസിലിൽ 50 സീറ്റുകൾ പിടിച്ചെടുത്താണ് ബിജെപി മുന്നേറ്റം നടത്തിയത്. ഭരണത്തിലുണ്ടായിരുന്ന എൽഡിഎഫ് 29 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ കോൺഗ്രസ് 20 സീറ്റുകൾ പിടിച്ച് സീറ്റ് നില വർധിപ്പിച്ചു. രണ്ട് സ്വതന്ത്രന്മാരും വിജയിച്ചു. ഒരു സ്വതന്ത്രൻ്റെ പിന്തുണയോടെ ആണ് ബിജെപി കോർപറേഷൻ ഭരണം പിടിച്ചെടുത്തത്.

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img