ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് പ്രശ്‌നമുണ്ടാക്കില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി പറഞ്ഞു.
ഇന്ത്യ – യുഎസ് വ്യാപാര കരാര്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് പുത്തന്‍ സാധ്യതകള്‍ക്ക് ഇടം ഒരുക്കുമെന്ന വിശദീകരണമാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റേത്. ഇതിനോടകം 55 ബില്യണ്‍ യുഎസ് ഡോളറിന്റെ കാര്‍ഷിക മത്സ്യ ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. യുഎസ് വിപണി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും കേന്ദ്ര വാണിജ്യ മന്ത്രി വ്യക്തമാക്കി. 55 ബില്യണ്‍ യുഎസ് ഡോളറിന്റെ കാര്‍ഷിക, മത്സ്യ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. യുഎസ് വിപണി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് കാരണമാകും. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് പ്രശ്‌നം സൃഷ്ടിക്കില്ല. വ്യാപാര കരാറില്‍ ഇന്ത്യന്‍ കര്‍ഷകരെ സംരക്ഷിക്കും – അദ്ദേഹം വിശദമാക്കി.



