ടിസാക് കോട്ടയം സിഎംഎസ് കോളേജിൽ വിദ്യാഭ്യാസ ധന സഹായം നൽകി

ഹൂസ്റ്റൺ  – സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച  അന്താരാഷ്ട്ര വടംവലിയും  വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച മൈൻഡ് & മൂവ്‌സ് ടൂർണമെന്റും സംഘടിപ്പിച്ച്‌ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നിരയിലേക്ക് ഉയർന്ന  ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (TISAC) വിദ്യാഭ്യസ രംഗത്തും ശ്രദ്ധ പതിപ്പിയ്ക്കുന്നു.

സാമ്പത്തിക രംഗത്തു പിന്നോക്കം നിൽക്കുന്നതും അക്കാദമിക രംഗത്ത്  മികച്ചതും കായികമേഖലയിൽ സജീവവുമായുള്ള കോളേജ്  വിദ്യാർത്ഥികൾക്ക് അർഹമായ സാമ്പത്തിക സഹായം നൽകുമെന്നു അന്തരാഷ്ട്ര വടം വലി മത്സരത്തിന്റെ ഉത്‌ഘാടന വേളയിൽ നടത്തിയ പ്രഖ്യാപനം പ്രവർത്തികമാക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു

ജനുവരി 12 നു കോട്ടയം സിഎംഎസ് കോളേജിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ സിഎംഎസ് കോളേജിലെ അർഹരായ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു  കോളേജ് പ്രിൻസിപ്പാൾ ഇൻ ജോർജ് ഡോ.അഞ്ജു  സൂസൻ ജോർജിനു  ടിസാക്ക് പ്രവർത്തകർ കൈമാറി. ഹൂസ്റ്റൺ സിഎസ്ഐ ഇടവക മുൻ വികാരി റവ. ബെന്നി തോമസ്, ടിസാക് മുൻ പിആർഓ ജിജു കുളങ്ങര, ആൽബിൻ സണ്ണി എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.

ഈ മഹത്തായ സംരംഭത്തിന് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി ഈ ഉദ്യമം വിജയിപ്പിക്കാൻ ശ്രമിച്ച സിഎംഎസ് കോളേജ്  പ്രിൻസിപ്പൾ ഇൻ ചാർജ് ഡോ. അഞ്ജു സൂസൻ ജോർജിനെ  ഭാരവാഹികൾ  നന്ദി അറിയിച്ചു.

ഭാവിയിൽ കൂടുതൽ വിദ്യാർത്ഥികളെയും യുവാക്കളെയും  പ്രോത്സാഹിപ്പിക്കുന്നതിന് ടിസാക് പദ്ധതികൾ ആവിഷ്ക്കരിച്ചു വരുന്നുവെന്ന് ടിസാക്ക്‌ ഭാരവാഹികൾ അറിയിച്ചു. 

Hot this week

ഷിക്കാഗോയുടെ മാറ്റത്തിന്റെ നായകൻ; ജമാൽ കോളിന് ISWAI സോഷ്യൽ ഇമ്പാക്ട് അവാർഡ്

ഇല്ലിനോയിസിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ  (ISWAI) ഏർപ്പെടുത്തിയ പ്രഥമ 'സോഷ്യൽ...

പ്ലാനോ വംശീയ അതിക്രമ കേസ്: വ്യാജപ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കും 26 കോടി രൂപ പിഴ

തന്റെ മകൻ വംശീയമായ അതിക്രമത്തിന് ഇരയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ...

കേരള ലിറ്റററി സൊസൈറ്റി (ഡാലസ്) പ്രവർത്തന ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു

കലയും സാഹിത്യവും സിനിമയും ഒത്തുചേർന്ന അവിസ്മരണീയമായ ഒരു സന്ധ്യയിൽ, ഡാലസിലെ കേരള...

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയെ തകർത്ത് കേരളം; എസ്. ആശയ്ക്ക് ആറ് വിക്കറ്റ്

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 111 റൺസിന്റെ തകർപ്പൻ...

അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പുതിയ  പ്രസിഡന്റായി ഡോ.ബൈജു സേനാധിപനെ തെരഞ്ഞെടുത്തു

അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പതിനേഴാമത് വാർഷിക സമ്മേളനത്തിൽ...

Topics

അപസ്മാരം കണ്ടെത്താനുള്ള പുതിയ ബ്രയിൻ സ്കാനിങ് രീതിക്ക് പേറ്റൻറ് ലഭിച്ചു

രോഗിയുടെ  ബ്രയിൻ ഡാറ്റ ഉപയോഗിച്ച് തലച്ചോറിലെ അപസ്മാര സ്രോതസ്സ്  കൃത്യമായി കണ്ടെത്താൻ...

ന്യൂയോർക്കിൽ ജൂതവിരുദ്ധത പടരുന്നു: മേയർ മാംദാനിക്കെതിരെ പ്രതിഷേധം ശക്തം

നഗരത്തിൽ ജൂതവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ  വൻ വർദ്ധനവ് രേഖപ്പെടുത്തിയതോടെ പുതിയ മേയർ...

വലേറിയയും കാമിലയും: വൈറൽ ‘ഇരട്ടകളുടെ’ പിന്നിലെ ഞെട്ടിക്കുന്ന സത്യമെന്ത്?

സോഷ്യൽ മീഡിയയിൽ 3 ലക്ഷത്തോളം ഫോളോവേഴ്‌സുമായി തരംഗം സൃഷ്ടിച്ച വലേറിയ, കാമില...
spot_img

Related Articles

Popular Categories

spot_img