പാലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി

പാലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ട്രംപ് ഭരണകൂടം തടങ്കലിലാക്കിയ ടഫ്‌റ്റ്‌സ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി റുമൈസ ഓസ്‌തുർക്കിനെ  നാടുകടത്താനുള്ള നീക്കം ഇമിഗ്രേഷൻ കോടതി തടഞ്ഞു. ഓസ്‌തുർക്കിനെ നാടുകടത്താൻ ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ ആഭ്യന്തര സുരക്ഷാ വകുപ്പ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്.

 2025 മാർച്ചിൽ മസാച്യുസെറ്റ്‌സിലെ സോമർവില്ലിലുള്ള വീടിന് പുറത്തുനിന്നാണ് വേഷപ്രച്ഛന്നരായ ഉദ്യോഗസ്ഥർ ഓസ്‌തുർക്കിനെ പിടികൂടിയത്. ഒരു മാസത്തിലധികം അവർ തടങ്കലിലായിരുന്നു.

 ഇസ്രായേലിനെ വിമർശിച്ച് സർവകലാശാല പത്രത്തിൽ ലേഖനം എഴുതിയതാണ് ട്രംപ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ഭീകരവാദ ബന്ധം ആരോപിച്ചായിരുന്നു നടപടിയെങ്കിലും ഇതിന് തെളിവില്ലെന്ന് പിന്നീട് വ്യക്തമായി.

 ഓസ്‌തുർക്കിന്റെ വിസ റദ്ദാക്കിയതും അറസ്റ്റ് ചെയ്തതും രാഷ്ട്രീയ പ്രേരിതമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

 “നീതിന്യായ വ്യവസ്ഥയിലെ പോരായ്മകൾക്കിടയിലും ഈ വിധി എന്നെപ്പോലെ വേട്ടയാടപ്പെട്ടവർക്ക് പ്രതീക്ഷ നൽകുന്നു,” എന്ന് തുർക്കി സ്വദേശിയായ ഓസ്‌തുർക്ക് പ്രതികരിച്ചു.

പാലസ്തീൻ അനുകൂലികളായ വിദേശ വിദ്യാർത്ഥികളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യം വെച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെയുള്ള വലിയൊരു വിജയമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്. ഹമാസ് അനുകൂലികളായ വിദേശികളെ നാടുകടത്തുമെന്ന് നേരത്തെ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.

Hot this week

ആഡംബര വാഹന നിര്‍മാണം വ്യാപിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്; ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഇനി ചെന്നൈയിലും നിർമാണ യൂണിറ്റ്

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ പനപാക്കം പ്ലാന്റില്‍ ഫെബ്രുവരി...

ഗൂഗിൾ ജെമിനി ആൻഡ് ചാറ്റ്ജിപിടി പ്ലീസ് സ്റ്റെപ് ബാക്ക്..ഇനി ‘സർവം AI’

എഐ മോഡലുകളുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന യുഎസിനും ചൈനയ്ക്കും വെല്ലുവിളി ഉയർത്തുകയാണ്...

ഒരു രാത്രി കൊണ്ട് മാറിയ തീരുമാനമല്ല; ഇന്ത്യക്കെതിരെ മത്സരിക്കാമെന്ന് പാകിസ്ഥാന്‍ തീരുമാനിക്കാനുള്ള കാരണം

നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായി കളിക്കും എന്ന് പാകിസ്ഥാന്‍ അറിയിച്ചിരിക്കുകയാണ്....

യുഎസ് വിമാനം ലാൻഡ് ചെയ്തത് തിരക്കേറിയ റോഡിൽ; ഇടിച്ചു കയറിയത് കാറുകൾക്ക് മേലെ

അടിയന്തര ലാൻഡിംഗിനിടെ യുഎസിലെ ജോർജിയയിൽ തിരക്കേറിയ റോഡിൽ കാറുകൾക്കിടയിലേക്ക് ഇടിച്ചു കയറി...

നെൽ കർഷകർക്ക് പ്രോത്സാഹന ബോണസ് നൽകുന്നത് തുടരും; നിർത്തലാക്കണമെന്ന കേന്ദ്ര ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല: പി. പ്രസാദ്

നെൽ കർഷകർക്ക് പ്രോത്സാഹന ബോണസ് നൽകുന്നത് തുടരുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്....

Topics

ആഡംബര വാഹന നിര്‍മാണം വ്യാപിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്; ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഇനി ചെന്നൈയിലും നിർമാണ യൂണിറ്റ്

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ പനപാക്കം പ്ലാന്റില്‍ ഫെബ്രുവരി...

ഗൂഗിൾ ജെമിനി ആൻഡ് ചാറ്റ്ജിപിടി പ്ലീസ് സ്റ്റെപ് ബാക്ക്..ഇനി ‘സർവം AI’

എഐ മോഡലുകളുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന യുഎസിനും ചൈനയ്ക്കും വെല്ലുവിളി ഉയർത്തുകയാണ്...

ഒരു രാത്രി കൊണ്ട് മാറിയ തീരുമാനമല്ല; ഇന്ത്യക്കെതിരെ മത്സരിക്കാമെന്ന് പാകിസ്ഥാന്‍ തീരുമാനിക്കാനുള്ള കാരണം

നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായി കളിക്കും എന്ന് പാകിസ്ഥാന്‍ അറിയിച്ചിരിക്കുകയാണ്....

യുഎസ് വിമാനം ലാൻഡ് ചെയ്തത് തിരക്കേറിയ റോഡിൽ; ഇടിച്ചു കയറിയത് കാറുകൾക്ക് മേലെ

അടിയന്തര ലാൻഡിംഗിനിടെ യുഎസിലെ ജോർജിയയിൽ തിരക്കേറിയ റോഡിൽ കാറുകൾക്കിടയിലേക്ക് ഇടിച്ചു കയറി...

സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സിപിഐഎം; തൃശൂര്‍ ജില്ലാ സെക്രട്ടറി കവിയുടെ വീട്ടിലെത്തി

തുടർഭരണത്തിന് എതിരെ വിമർശനം ഉന്നയിച്ച കവി സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഐഎം. തൃശൂർ...

പാഠപുസ്തക വിതരണം ഫെബ്രുവരി 13ന്; സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് വിതരണം നടത്തുന്നത് ചരിത്രത്തില്‍ ആദ്യം: വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് ​2026-27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 13ന് നടത്തുമെന്ന് വിദ്യാഭ്യാസ...

പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽ നിന്ന് പിന്‍മാറിയോ? മറുപടിയുമായി പ്രകാശ് രാജ്

'അനിമലി'ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്പിരിറ്റ്'....
spot_img

Related Articles

Popular Categories

spot_img