സേവാ തീര്‍ത്ഥ്; പ്രധാനമന്ത്രിയുടെ ഓഫീസിന് ഇനി പുതിയ മേല്‍വിലാസം

പ്രധാനമന്ത്രിയുടെ ഓഫീസിന് ഇനി പുതിയ മേല്‍വിലാസം. സേവാ തീര്‍ത്ഥ് എന്ന പുതിയ ഓഫീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പുതിയ ആസ്ഥാനത്തെ ആദ്യ ദിനത്തില്‍ ജനക്ഷേമകരമായ നാല് സുപ്രധാന തീരുമാനങ്ങളില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചു. കൊളോണിയല്‍ പൈതൃകം ഇല്ലാതാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് മാറ്റമെന്നാണ് മറുപടി.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി റെയ്സീന ഹില്ലിന് സമീപത്താണ് പുതിയ ഓഫിസ്. സൗത്ത് ബ്ലോക്കില്‍ നടന്ന അവസാന കേന്ദ്ര മന്ത്രിസഭായോഗത്തിന് പിന്നാലെ പുതിയ ഓഫീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

വാഹന അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഉടനടി 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ഉറപ്പാക്കുന്ന പി എം. റാഹത് പദ്ധതിക്ക് പുതിയ ഓഫീസിലെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി അനുമതി നല്‍കി.കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ട് ഒരു ലക്ഷം കോടിയില്‍ നിന്നും രണ്ട് ലക്ഷം കോടിയായി ഉയര്‍ത്തി. സേവാ തീര്‍ത്ഥിന് പുറമെ വിവിധ മന്ത്രാലയങ്ങള്‍ക്കായി സജ്ജമാക്കിയ കര്‍ത്തവ്യ ഭവന്‍ ഒന്ന്, രണ്ട് എന്നീ ബ്ലോക്കുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img