നാലാമത് ജി- ടെക് മാരത്തണിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി

യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ തടയുകയെന്ന ലക്ഷ്യത്തോടെ, കേരളത്തിലെ ഐ ടി കമ്പനികളുടെ ഇൻഡസ്ട്രി ബോഡിയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി- ടെക്) സംഘടിപ്പിക്കുന്ന മാരത്തണിന്റെ റൂട്ട്മാപ്പ് പുറത്തിറക്കി. 15ന് പുലർച്ചെ 4.30ന് ഇൻഫോപാർക്ക് ക്യാംപസിലാണ് മാരത്തൺ ഫ്ലാഗ്ഓഫ് ചെയ്യുന്നത്. സൻസ്കാര സ്കൂളിന് എതിർവശം ഒരുക്കിയിട്ടുള്ള സ്റ്റാർട്ടിങ് പോയിന്റിൽനിന്നും ആരംഭിക്കുന്ന മാരത്തൺ, ഇൻഫോപാർക്ക് ഫേസ് 1,2, രാജഗിരി വാലി, കിൻഫ്ര എക്സിബിഷൻ സെന്റർ, സ്മാർട്ട്‌സിറ്റി എന്നിവയിലൂടെ പ്രവേശിച്ചു തിരികെ ഫിനിഷിങ് പോയിന്റിൽ എത്തിച്ചേരും.

റണ്ണേഴ്സിൻ്റെ ആരോ​ഗ്യ സംരക്ഷണത്തിനായി സൺറൈസ് ഹോസ്പിറ്റലുമായി സഹകരിച്ച് എല്ലാവിധ പരിശോധനാ സൗകര്യങ്ങളും ജീവനക്കാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പ്രാഥമിക മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പടെയുള്ള ആരോഗ്യ സേവനങ്ങൾ ഒന്നിടവിട്ട പോയിന്റുകളിൽ ഒരുക്കും. ഇതിനായി അഞ്ഞൂറിലധികം വരുന്ന വളന്റിയർമാരുടെ സേവനം ഉറപ്പാക്കും. മാരത്തൺ കടന്നുപോകുന്ന ഇടങ്ങളിലെ ട്രാഫിക് നിയന്ത്രിക്കുന്നതിന് പൊലീസിനെ വിന്യസിക്കും. ഹരിതചട്ടപ്രകാരമാണ് മാരത്തൺ സംഘടിപ്പിക്കുന്നതെന്നും ഒറ്റത്തവണ ഉപയോഗ്യയോഗ്യമായ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ മാരത്തൺ, 3 കിലോമീറ്റർ റൺ എന്നിങ്ങനെയാണ് മത്സരങ്ങൾ. മത്സരവിജയികൾക്കുള്ള മെഡലുകൾ കായികമന്ത്രി വി അബ്ദുറഹ്മാൻ വിതരണം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കൊച്ചി മേയർ വി കെ മിനിമോൾ, മറ്റു രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ‘നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ്’ (ലഹരി ഉപേക്ഷിക്കൂ, ശാരീരികക്ഷമത നേടൂ) എന്നതാണ് മാരത്തണിന്റെ പ്രമേയം.

Hot this week

കോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി! സമൂഹ മാധ്യമങ്ങളില്‍ പിള്ളേരുടെ പാര്‍ട്ടി വൈറല്‍!

ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെ മൊത്തം ഉലച്ചുകൊണ്ട് ഒരു പുതിയ ഡിജിറ്റല്‍ പ്രസ്ഥാനം...

‘പി എം ശ്രീ യില്‍ ആലോചിച്ച് തീരുമാനമെടുക്കും; കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്’; പൊതുവിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍

പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ട്വന്റിഫോറിനോട് പറഞ്ഞു....

‘ന്യൂജെന്‍ പിള്ളേര്‍ക്ക് പൂക്കി സിഎമ്മി’നെ നല്‍കിയ ആ ചോദ്യം ഫിജിന്റെത്; നിലമ്പൂരില്‍ നിന്നുള്ള യൂട്യൂബറും വൈറല്‍

ആ ചോദ്യം ഏതെങ്കിലും മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരുടേതായിരുന്നില്ല, പക്ഷേ മുഖ്യമന്ത്രി വിഡി സതീശന്‍...

മോദി ഈ കമ്പനിയുടെ ഐശ്വര്യം: സ്വീറ്റ് ഡിപ്ലോമസി പാര്‍ലെ ഇന്‍ഡസ്ട്രീസിന് ഐശ്വര്യമായ കഥ

കഴിഞ്ഞ ദിവസം റോം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോഫി നയതന്ത്രം...

16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; പകുതിയോളം അംഗങ്ങള്‍ പുതുമുഖങ്ങള്‍

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന് തുടങ്ങും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ...

Topics

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...
spot_img

Related Articles

Popular Categories

spot_img