മർകസ് പഞ്ചാബ് കാമ്പസ്  ഉദ്ഘാടനം പ്രൗഢമായി

മർകസ് ദേശീയ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ നാഴികകല്ലായി പഞ്ചാബ് കാമ്പസ് രാജ്യത്തിന് സമർപ്പിച്ചു. സമസ്ത സെന്റിനറി ആഘോഷങ്ങളുടെയും മർകസ് 50-ാം വാർഷിക ദേശീയ പദ്ധതികളുടെയും ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കാമ്പസ് പഞ്ചാബിലെ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറും. പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഇമാം റബ്ബാനി അഹ്മദ് ഫാറൂഖിയുടെ നാമധേയത്തിലുള്ള  സ്ഥാപനത്തിൽ റെസിഡൻഷ്യൽ വിദ്യാഭ്യാസ സംവിധാനം, ഗൈഡൻസ് സെന്റർ, പബ്ലിക് ലൈബ്രറി, യുവാക്കളും പെൺകുട്ടികളും പങ്കെടുക്കുന്ന പ്രത്യേക സീസണൽ ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ  ആരംഭിക്കുന്നത്. മർകസിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ ഐറിസ് ഫൗണ്ടേഷന്റെ കീഴിൽ 25 ഗ്രാമങ്ങളിലായി പ്രവർത്തിക്കുന്ന അറുപതോളം സാംസ്കാരിക കേന്ദ്രങ്ങൾ, മൈക്രോ ലേണിംഗ് സെന്ററുകൾ, ഹിഫ്‌ളുൽ ഖുർആൻ മദ്റസകൾ, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയുടെ ആസ്ഥാനമാണ് ഈ കാമ്പസ്.

ഇമാം റബ്ബാനി ദർഗ സന്ദർശനത്തോടെ ആരംഭിച്ച ഉദ്ഘാടന സംഗമത്തിന്റെ ഭാഗമായി നടന്ന ഉലമാ സമ്മിറ്റ്, നാഷനൽ എൻജിഒ കോൺഫറൻസ്, എസ് എസ് എഫ് സ്റ്റുഡൻസ് അസംബ്ലി, എജ്യു സമ്മിറ്റ്, ഇന്റർ ഫെയ്ത്ത് ടോളറൻസ് സമ്മിറ്റ്, റബ്ബാനി ദസ്താർബന്തി, പൊതു സമ്മേളനം തുടങ്ങിയ സെഷനുകളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതരും സാമുദായിക നേതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു.

ഉദ്ഘാടന സമ്മേളനം മർകസ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സന്ദേശ പ്രഭാഷണം നടത്തി. സർഹിന്ദ്  ഖലീഫ സയ്യിദ്  സ്വാദിഖ് റസാ, പീർ സയ്യിദ് നൂറാനി ഷാ, പീർ സയ്യിദ് നിഅമതുള്ള ശാ ജീലാനി, മുഫ്തി അബ്ദുഹീം അക്ബരി, ഫതേഹ്ഗഢ് സിക് ഗുരുദ്വാര ഹെഡ് ഗ്രന്ഥി ഹർപൽ സിംഗ്, ഡൽഹി മുൻ കാമ്പിനറ്റ് മിനിസ്റ്റർ ഇംറാൻ ഹുസൈൻ ,സിപത്തന എം എൽ എ രൂപീന്ദർ സിംഗ് ഹാബി, ഫതേഹ്ഗഢ് എം എൽ എ ലക്ബീർ സിംഗ് റായിജി, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, മൗലാന സയ്യിദ് ഫരീദ് ഷാ കാശ്മീർ, മൗലാന മുഫ്തി അഹസനുൽ ഹുദ മിസ്ബാഹി ലുധിയാന, മൗലാന മുഹമ്മദ് ബഖാർ അലി നഈമി, സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് ഫവാദ് സർഹിന്ദി, മൗലാന ഫാറൂഖ് ലുധിയാന, സൂഫി അസ്ലം ചിശ്തി, മൗലാന മുഫ്തി അശ്ഫാഖുൽ ഖാദിരി, മൗലാന മുഫ്തി തസ്ലീം റസാ ഡൽഹി, മൗലാന റമളാൻ നഈമി ബതിൻഡ, മജീദ് കക്കാട്, ഷൗക്കത്ത് നഈമി, സിപി സിറാജുദ്ദീൻ സഖാഫി, അബ്ദുറഷീദ് സഖാഫി, ഉമറലി സഖാഫി, എസ് എസ് എഫ് നാഷണൽ സെക്രട്ടറി ദിൽഷാദ് അഹ്മദ് കാശ്മീർ, അബൂ സ്വാലിഹ് സഖാഫി, ശാഫി നൂറാനി ഡൽഹി, സിപി സ്വാദിഖ് നൂറാനി, ശാഹിദ് നിസാമി, ജാമിഅ മില്ലിയ്യ പ്രൊഫസർ സൈഫ് ചൗദരി, ഡോ.മുഹമ്മദ് റോഷൻ നൂറാനി, സിദ്ദീഖ് നൂറാനി മധ്യപ്രദേശ്, ആസഫ് നൂറാനി, സയ്യിദ് സുഹൈൽ നൂറാനി അവേലം, ഫാളിൽ നൂറാനി, ഉസാമ നൂറാനി, അൻസാർ റബ്ബാനി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

Hot this week

“മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം”; സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച മണിശങ്കർ അയ്യറിനെ പരിഹസിച്ച് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിനെ തള്ളി...

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇസ്രയേല്‍; നാല് പേര്‍ കൊല്ലപ്പെട്ടു

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ബോംബാക്രമണം നടത്തി ഇസ്രയേല്‍ സൈന്യം. ആക്രമണത്തില്‍ നാല് പേര്‍...

ജനറൽ കോച്ചുകളിലെ മൂക്ക് പൊത്തിയുള്ള യാത്ര വേണ്ട! ഒന്നര മണിക്കൂർ ഇടവേളയിൽ ശുചീകരണം; പ്രഖ്യാപനവുമായി റെയിൽവേ

 ട്രെയിനുകളിലെ ജനറൽ കോച്ചുകളിലുൾപ്പെടെ കൃത്യമായ ഇടവേളകളിൽ ശുചീകരണം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം....

ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ടിന്‌ ജന്മനാടിന്റെ ആദരവും പിന്തുണയും; വിജയപ്രതീക്ഷയേറി ‘ടീം എംപവർ’

അമേരിക്കൻ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാനയുടെ (FOKANA) 2026-2028 കാലയളവിലെ പ്രസിഡന്റ്...

പിതാവിന്റെ മോചനത്തിനായി പോരാടിയ ഷിക്കാഗോ കൗമാരക്കാരി കാൻസർ ബാധിച്ച് മരിച്ചു

ഷിക്കാഗോ  അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം (ICE) കസ്റ്റഡിയിലെടുത്ത തന്റെ പിതാവിന്റെ മോചനത്തിനായി...

Topics

ട്രംപിന്റെ വംശീയ അധിക്ഷേപം: രൂക്ഷമായി പ്രതികരിച്ച് ബരാക് ഒബാമ

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങുകളായി...

ഡാളസ് കേരള അസോസിയേഷൻ  സംഘടിപ്പിച്ച ടാക്‌സ് സെമിനാര് വിജ്ഞാനപ്രദമായി

കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും...

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ  പൂരം വിളംബരം സംഘടിപ്പിച്ചു

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ  പൂരം വിളംബരം സംഘടിപ്പിച്ചു 2026...
spot_img

Related Articles

Popular Categories

spot_img