നികുതി കെട്ടാത്ത ഭൂമിക്ക് കരമടയ്ക്കാനുള്ള അനുമതി; സര്‍ക്കാര്‍ ഉത്തരവില്‍ അപാകതയെന്ന് ആരോപണം; ഭൂമാഫിയ ദുരുപയോഗം ചെയ്യുമെന്ന് ആക്ഷേപം

നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ അപാകതയെന്ന് ആരോപണം. നികുതി കെട്ടാത്ത ഭൂമിക്ക് നികുതി ഒടുക്കാനുള്ള അനുമതി നൽകുന്ന ഉത്തരവ് ഭൂമാഫിയ ദുരൂപയോഗം ചെയ്യുമെന്ന് ആക്ഷേപം. ഉത്തരവിന്റെ മറവിൽ കുളങ്ങളും ചതുപ്പുകളും ഭൂമാഫിയകൾ കൈക്കലാക്കുമെന്ന് പൊതുപ്രവർത്തകർ പറയുന്നു. മലബാർ മേഖലയിലെ ഭൂവുടമകൾ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഭൂനികുതി പ്രശ്നം പരിഹരിക്കാനാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കിയത്.

പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് നികുതി കെട്ടാത്ത ഭൂമിയുള്ളത്. ഇത്തരത്തിൽ ഇരുപതിനായിരത്തോളം ഭൂരേഖകൾ ഉണ്ടെന്നാണ് റവന്യൂ രേഖകൾ വ്യക്തമാക്കുന്നത്. ചതുപ്പുനിലങ്ങളും കാവുകളും കുളങ്ങളും നികുതി കെട്ടാത്ത ഭൂമിയിൽ ഉൾപ്പെടുന്നുണ്ട്. നികുതി കെട്ടാത്ത ഭൂമിക്ക് നികുതി ഒടുക്കാൻ അനുമതി നൽകിയാൽ ഭൂമാഫിയ ഇത്തരം സ്ഥലങ്ങൾ കൈക്കലാക്കുമെന്നാണ് ആരോപണം. നിലവിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാപകമായി ജലാശയങ്ങൾ നികത്തുന്നതായും ആക്ഷേപമുണ്ട്.

ഭൂമിയുടെ രജിസ്‌ട്രേഡ് കൈവശക്കാർക്കോ നിയമാനുസൃത പ്രതിനിധികൾക്കോ നികുതി അടക്കാമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. നികുതി അടയ്ക്കാമെന്നായതോടെ, ഭൂമി പോക്കുവരവ് ചെയ്തുകിട്ടും. ഈ ഭൂമി ഈടുവച്ച് വായ്പയെടുക്കാനും നിർമാണ പ്രവർത്തനത്തിനുള്ള തടസവും മാറും. എന്നാൽ സർക്കാർ ഉത്തരവ് മറയാക്കിയാണ് ഭൂമാഫിയ തണ്ണീർത്തടങ്ങളും ചതുപ്പ് നിലങ്ങളും നികത്തി കരഭൂമിയാക്കി മാറ്റുന്നതെന്ന് പരിസ്ഥിതി പ്രവർത്തകരും ആരോപിക്കുന്നു. ജലാശയങ്ങൾ നികത്തി കരഭൂമിയാക്കുമ്പോൾ ജലക്ഷാമം രൂക്ഷമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. പരിസ്ഥിതിയെ നശിപ്പിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവും ശക്തമാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img