തമിഴ് ഇൻഡിപെൻഡന്റ് മ്യൂസിക്കിൽ ട്രെൻഡിങ് ആയ റാപ്പർ വെങ്കായോ മലയാളത്തിലേക്ക് എത്തുന്നതായി റിപ്പോർട്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ടിനു പാപ്പച്ചൻ ചിത്രം ‘കൊല്ലം കോട്ട കമ്പനി’യിലൂടെയാണ് റാപ്പർ വെങ്കായോ മലയാളത്തിലേക്ക് എത്തുന്നത്.
നേരത്തെ, തമിഴിൽ വലിയ ഹിറ്റായ ‘ചിക്കമ്മ’ എന്ന ട്രാക്കിലൂടെ വെങ്കായോ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ജസ്റ്റിൻ വർഗീസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് പിന്നാലെ ഈ വിവരം സ്ഥിരീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ഒട്ടേറെ മുൻനിര സിനിമാ ട്രാക്കർമാർ ട്വീറ്റും ചെയ്തിരുന്നു.
നാല് പുതുമുഖ താരങ്ങങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊല്ലം കോട്ട കമ്പനി’. ഒരിടവേളയ്ക്ക് ശേഷം മുഴുനീള ആക്ഷൻ സിനിമകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമയാണ് ‘കൊല്ലം കോട്ട കമ്പനി’. കൊല്ലം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഒരു പൊലീസുകാരനും ചെറുപ്പക്കാരും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെന്ന് സംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞു. ‘കൊല്ലം കോട്ട കമ്പനി’യുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി 80 ശതമാനവും പുതുമുഖങ്ങൾ ആണെന്നും ടിനു കൂട്ടിച്ചേർത്തു. ആർ. അരവിന്ദനും സുജിത്ത് സുന്ദരനും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ റാഹിലാണ്. അരുൺ നാരായണൻ, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് നിർമാണം.
കോ-പ്രൊഡ്യൂസർ- അച്ചു ബേബി ജോൺ, എഡിറ്റർ – ദീപു ജോസഫ്, ആർട്ട് ഡയറക്ടർ – അജയ് മങ്ങാട്, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, ആക്ഷൻ കലൈ കിംഗ്സ്റ്റൺ, കോസ്റ്റ്യൂം ഡിസൈനർ- ആഷിഷ് നമ്പ്യാർ, മേക്കപ്പ് – റോണക്സ് സേവ്യർ, ലിറിക്സ് – വിനായക് ശശികുമാർ, കളറിസ്റ്റ് – ശ്രീക് വാര്യർ [കളർ പ്ലാനറ്റ്], പ്രൊഡക്ഷൻ കൺട്രോളർ- പ്രധ്വി എൻ രാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂസേഴ്സ് – ഫെബി സ്റ്റാലിൻ, വിവേക് കെ.ജി, അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു വിജയൻ, സ്റ്റിൽസ് – ഷൈൻ സബൂറ, പ്രൊമോ സ്റ്റിൽസ് – അർജുൻ കല്ലിങ്കൽ. പിആർഒ – റോജിൻ കെ റോയ്.



