ഗോഡ്ഫാദര്‍, അപോകാലിപ്‌സ് നൗ…; ക്ലാസിക് ചിത്രങ്ങളിലൂടെ വിസ്മയിപ്പിച്ച റോബര്‍ട്ട് ഡുവല്‍ വിടവാങ്ങി

വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡുവല്‍ അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ ലൂസിയാന ഡുവല്‍ ആണ് മരണവിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

ഹോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് റോബര്‍ട്ട് ഡുവല്‍. അഭിനയത്തിലെ സ്വാഭാവികതകൊണ്ടും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍കൊണ്ടും അമ്പരപ്പിച്ച നടന്‍. ടെന്‍ഡര്‍ മെഴ്‌സീസ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കാര്‍ നേടിയിരുന്നു. ആറ് തവണ മികച്ച നടനുള്ള ഓസ്‌കാറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. നാല് തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടി.

‘ടു കില്‍ എ മോക്കിംഗ് ബേര്‍ഡ്’ ആണ് ആദ്യ ചിത്രം. സിനിമയില്‍ ബൂ റാഡ്‌ലി എന്ന കഥാപാത്രത്തെയാണ് റോബര്‍ട്ട് ഡുവല്‍ അവതരിപ്പിച്ചത്. ‘ദി ഗോഡ്ഫാദര്‍’ സിനിമയിലെ ടോം ഹേഗന്‍ എന്ന കഥാപാത്രവും ‘അപ്പോകാലിപ്‌സ് നൗ’വിലെ ലഫ്റ്റനന്റ് കേണല്‍ ബില്‍ കില്‍ഗോര്‍ എന്ന കഥാപാത്രവും സിനിമാപ്രേമികള്‍ മറക്കില്ല.

ആറ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ നടനെന്ന നിലയിലും സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ഡുവല്‍. അല്‍പാച്ചിനോ അടക്കമുള്ള പ്രമുഖര്‍ നടന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

‘അപോകാലിപ്‌സ് നൗ’വില്‍ വെറും പതിനഞ്ച് മിനുട്ടില്‍ താഴെ മാത്രമായിരുന്നു ലഫ്റ്റനന്റ് കേണല്‍ ബില്‍ കില്‍ഗോര്‍ എന്ന കഥാപാത്രമായി ഡുവല്‍ എത്തിയത്. പക്ഷെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ സിനിമ മുഴുവന്‍ അദ്ദേഹം തന്റേതാക്കി മാറ്റി.

ചിത്രത്തിലെ ‘I love the smell of napalm in the morning… It smells like victory’ എന്ന വിഖ്യാത ഡയലോഗും ഈ ചിത്രത്തിലേതാണ്. സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഓസ്‌കാര്‍ നോമിനേഷനും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ഡുവലിന് ലഭിച്ചിരുന്നു.

Hot this week

ഇമ്രാന്‍ ഖാന് ചികിത്സ ഉറപ്പാക്കണം; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപില്‍ ദേവ് അടക്കമുള്ള മുന്‍ താരങ്ങള്‍

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയില്‍...

‘പേട്രിയറ്റ്’ ഡബ്ബിങ് പൂർത്തിയാക്കി മമ്മൂട്ടി; വീഡിയോ വൈറൽ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റി'ന്റെ ഡബ്ബിങ് പൂർത്തിയാക്കി...

ടിക്കറ്റെടുക്കാതെ ട്രെയിൻ കയറിയോ? ഈ നിയമങ്ങൾ അറിഞ്ഞാൽ ടെൻഷൻ വേണ്ട!

ടിക്കറ്റെടുക്കാതെ ട്രെയിൻ കയറുന്ന വിരുതന്മാരേറെയാണ്. അതുപോലെ തന്നെ അടിയന്തര സാഹചര്യങ്ങളിൽ കയറേണ്ടി...

ഇളയരാജയ്ക്ക് തിരിച്ചടി, കോപ്പിറൈറ്റ് സരിഗമയ്ക്ക്; 134 സിനിമകളിലെ പാട്ടുകളിൽ വിലക്കുമായി ഡൽഹി ഹൈക്കോടതി

സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും...

സന്തോഷത്തിനും സമാധാനത്തിനും എത്ര രൂപ വേണം; സോഫ്റ്റ് ലൈഫ് ടാക്സ് പോക്കറ്റ് കാലിയാക്കുമോ?

സ്ട്രെസ് ഇല്ലാത്ത ജീവിതം, പീസ്ഫുൾ ലിവിംഗ്, കംഫർട്ടിന് ഫസ്റ്റ് പ്രിഫറൻസ് ഓർക്കുമ്പോൾ...

Topics

ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് രാജസ്ഥാന്‍ റോയല്‍സ്; മോഹന വാഗ്ദാനവുമായി ടീം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീറിനെ ടീമിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങള്‍...

ഗോവിന്ദ ചതിച്ചാശാനെ! 15,000 കാണികളെ ‘കബളിപ്പിച്ച’ കഥ

ബോളിവുഡ് താരം ഗോവിന്ദയും ഭാര്യ സുനിതാ അഹൂജയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോൾ...
spot_img

Related Articles

Popular Categories

spot_img