കാഴ്ചപരിമിതിയുള്ള ആദ്യത്തെ ന്യായാധിപ തന്യാനാഥന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആദരം

ബ്രെയ്ലി ലിപിയിലൂടെ നിയമം പഠിച്ച് കേരള ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തന്യാനാഥനെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ആദരിച്ചു.  ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന ലോക സാമൂഹ്യനീതി വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് തന്യാനാഥനെ ഡി.എ.സി ചെയര്‍മാന്‍ ജിജി തോംസണ്‍ ഐ.എ.എസ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയച്ചാദരിച്ചത്. പൊതുസമൂഹത്തെയും ഭിന്നശേഷി സമൂഹത്തെയും തുല്യതയോടെ ഉള്‍ക്കൊള്ളുന്ന നീതിയുടെ തുലാസ് ഉയര്‍ത്തിയാണ് ചടങ്ങ് തന്യാനാഥന്‍ ഉദ്ഘാടനം ചെയ്തത്.  

ആഗ്രഹങ്ങള്‍ക്ക് പരിമിതികള്‍ തടസ്സമല്ലെന്നും ദൃഢനിശ്ചയത്തോടെ മനസ്സൊരുക്കിയാല്‍ ഏത് ലക്ഷ്യവും കൈയെത്തുംദൂരത്താണെന്നും ഉദ്ഘാടനത്തിനിടെ തന്യാനാഥന്‍ പറഞ്ഞു.  ഡിഫറന്റ് ആര്‍ട് സെന്റര്‍ പരിമിതരുടെ ആഗ്രഹങ്ങള്‍ക്ക് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് നല്‍കുന്നത്.  അതുകൊണ്ട് തന്നെ ഇത്തരമൊരു അംഗീകാരം കിട്ടിയ ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനം ഡിഫറന്റ് ആര്‍ട് സെന്റര്‍ തന്നെയാകണമെന്ന ആഗ്രഹമാണ് സഫലമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  ചടങ്ങില്‍ ബി.കെ.ജി ഹോള്‍ഡിംഗ് ചെയര്‍മാന്‍ കെ.ജി ബാബുരാജന്‍ മുഖ്യാതിഥിയായി.  ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ പങ്കെടുത്തു. സാമൂഹ്യഉള്‍ച്ചേര്‍ക്കലുമായി ബന്ധപ്പെട്ട് ലോകസാമൂഹ്യനീതി വാരാചണത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Hot this week

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഏപ്രിൽ 24-ന്

പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം "സ്വർഗീയ...

എച്ച്പിബി ആന്‍ഡ് ജിഐ കാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 9, 10 തീയതികളില്‍ കൊച്ചിയിൽ

സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷന്റെയും (എസ്.ഇ.എഫ്.) ലേക്‌ഷോർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എച്ച്.പി.ബി. -...

ഇറാൻ കപ്പലിനെ ആക്രമിച്ച് യുഎസ്: ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്

അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ ആക്രമിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ്...

തൃശൂർ പൂരാവേശത്തിലേക്ക്: ഇന്ന് കൊടിയേറ്റം

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ്...

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും: 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യത. 12...

Topics

ഇടമലക്കുടിയിലെ റേഷന്‍ കൊള്ള; റേഷന്‍ കടകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിയതിന്റെയോ വിതരണം ചെയ്തതിന്റെയോ രേഖകളില്ല

ഇടമലക്കുടിയിലെ റേഷന്‍ കൊള്ളയില്‍ ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍. റേഷന്‍...

ഇറ്റലിയില്‍ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവയ്പ്പ്; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു. ബെര്‍ഗാമോ പ്രവിശ്യയിലെ കോവോ നഗരത്തില്‍...

‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി

അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ കയ്‌പേറിയ തോൽവികൾ ഉണ്ടാകുമെന്ന് ഇറാൻ പരമോന്നത നേതാവ്...
spot_img

Related Articles

Popular Categories

spot_img