സംഗീത് പ്രതാപ് – ഷറഫുദീൻ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’; ഫസ്റ്റ് ലുക്ക് പുറത്ത്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടർ പോൾസ് എന്റർടെയ്‌ൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ സാന്ദ്രയാണ്.

പ്രേക്ഷകർക്ക് ഏറെ ആകാംക്ഷ പകരുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും പ്രേക്ഷകരിൽ ആകാംക്ഷയും കൗതുകവും ഈ പോസ്റ്റർ സമ്മാനിക്കുന്നുണ്ട്. സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരുടെ കരിയറിലെ തീർത്തും വ്യത്യസ്തവും അവർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതുമായ കഥാപാത്രങ്ങളെയാണ് ഇതിൽ അവതരിപ്പിക്കുന്നതെന്നും ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു.

കൊടുങ്ങലൂരും പരിസര പ്രദേശങ്ങളിലും ആയിരുന്നു ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ചിത്രീകരണം ആരംഭിച്ചത്. 55 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം, കൊച്ചിയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് പൂർത്തിയായത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ. കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം മധ്യവേനലവധിക്കാലത്ത് തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ചിത്രം വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ഛായാഗ്രഹണം – അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പിക്ടോറിയൽ വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് – ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ – ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, പിആർഒ – ശബരി.

Hot this week

സച്ചിൻ്റേയും ഷഫാലി വർമയുടേയും ആ റെക്കോർഡുകൾ പഴങ്കഥയാകും; വൈഭവിന് പച്ചക്കൊടി കാട്ടാനൊരുങ്ങി ബിസിസിഐ

കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ...

ചെപ്പോക്കിൽ ജയം തുടരാൻ സഞ്ജുവും സംഘവും; ചേട്ടൻ്റെ അടുത്ത ലക്ഷ്യം ഓറഞ്ച് ക്യാപ്?

ഹോം ഗ്രൗണ്ടിൽ ജയം തുടരാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും. ആവേശകരമായ...

ഇത്തവണ വലിയ ഒരു ട്വിസ്റ്റുണ്ട്! ‘വാഴ 3’ പ്രഖ്യാപിച്ചു; സംവിധാനം വിശ്വൻ ശ്രീജിത്ത്

'വാഴ' സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് 'വാഴ'...

“അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം”; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

വനിതാ സംവരണ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് പരിഗണിക്കാനിരിക്കെ രാജ്യത്തെ സ്ത്രീകൾക്ക്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ...

Topics

വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

വിഷുക്കാലത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൃഷ്ണ...

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി...
spot_img

Related Articles

Popular Categories

spot_img