‘ഇരുളിൽ നിന്നും പുതിയൊരധ്യായം തുടങ്ങുന്നു’; ശിവജിത്ത് നായകനാകുന്ന ബ്രഹ്‌മാണ്ഡ ആക്ഷൻ ചിത്രം, മോഷൻ പോസ്റ്റർ പുറത്ത്

 ‘എആർഎം’, ‘പെരുങ്കളിയാട്ടം’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്ന അഭിനവ് ശിവൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. മലയാള സിനിമയെ ആഗോളതലത്തിൽ എത്തിക്കുന്ന രീതിയിലുള്ള ഒരു പാൻ-ഇന്ത്യൻ ആക്ഷൻ വിരുന്നായിരിക്കും ഈ ചിത്രം എന്നാണ് സൂചന. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച്. മുഹമ്മദാണ് സിനിമയുടെ നിർമാണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് ചിത്രമെത്തുന്നത്.

“അറിഞ്ഞത് മാത്രമാണ് ചരിത്രം, ഇരുളിൽ നിന്നുമാണ് പകുതി സ്വാതന്ത്ര്യവും പിറക്കുന്നത്”, എന്ന് കുറിച്ചുകൊണ്ടാണ് റോയൽ സിനിമാസിന്റെ രണ്ടാമത്തെ പ്രൊഡക്ഷനിലെത്തുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുമായി ആവേശമുണർത്തുന്നതാണ് മോഷൻ പോസ്റ്റർ. ശിവജിത്താണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നടന്റെ കരിയറിലെ ഏറ്റവും വലിയ വേഷമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകള്‍. ആക്ഷനും വൈകാരികതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രമാണിതെന്നാണ് സൂചന.

ലോകസിനിമയിലെ തന്നെ ഇതിഹാസങ്ങളായ ‘ദി ലോർഡ് ഓഫ് ദി റിംഗ്സ്’, ‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ’, ‘ദി മെട്രിക്സ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആൻഡ്രൂ സ്റ്റെഹ്‌ലിൻ ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിൽ മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്താനായി ഒരുങ്ങുകയാണ്.

ഹോളിവുഡ് ആക്ഷനൊപ്പം തന്നെ നമ്മുടെ തനത് ആയോധനകലയായ കളരിപ്പയറ്റും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ‘വീരം’, ‘എ.ആർ.എം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ പി.വി. ശിവകുമാർ ഗുരുക്കളാണ് ചിത്രത്തിന്റെ മാർഷൽ ആർട്സ് കോർഡിനേറ്റർ. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റണ്ടുകളും ഇന്ത്യൻ ആയോധനകലയും ചേർന്ന ഒരു ദൃശ്യവിരുന്നായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെയും വിദേശത്തെയും പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രം, ഒരു സിനിമ എന്നതിലുപരി ഒരു ആഗോള ആക്ഷൻ ഇവന്റ് തന്നെയായി മാറാനാണ് ലക്ഷ്യമിടുന്നത്.

രചയിതാക്കള്‍: ലുക്മാൻ ഊത്താല, മജീദ് യോർദാൻ, ഡിഒപി: രൂപേഷ് ഷാജി, സംഗീതം: നെസർ അഹമ്മദ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ആക്ഷൻ കോറിയോഗ്രാഫർ: പിവി ശിവകുമാർ ഗുരുക്കള്‍, സൗണ്ട് ഡിസൈനേഴ്സ്: പിഎം സതീഷ്, മനോജ് എം ഗോസ്വാമി, ആക്ഷൻ ഡയറക്ടർ: ആൻഡ്രൂ സ്ഥെലിൻ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോത്താരി, കോസ്റ്റ്യൂം ഡിസൈനർ: ഡോണ മരിയൻ ജോസഫ്, കാസ്റ്റിങ് ഡയറക്ടർ: ഭരത് ഗോപിനാഥൻ, പ്രൊഡക്ഷൻ മാനേജർ: ശരത് കുമാർ, പബ്ലിസിറ്റി ഡിസൈൻസ്: ഡ്രിപ് വേവ് കളക്ടീവ്, പിആർഒ: ആതിര ദിൽജിത്ത്.

Hot this week

ടി20 ലോകകപ്പ്: സൂപ്പര്‍ 8 ചിത്രം തെളിയുന്നു; ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങള്‍

ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പര്‍ 8 ചിത്രം തെളിയുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത്...

റമദാൻ: പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവൃത്തി സമയത്തിൽ മാറ്റംവരുത്തി ദുബൈ

റമദാൻ പ്രമാണിച്ച് പൊതുമേഖലസ്ഥാപനങ്ങളിലെ പ്രവൃത്തി സമയത്തിൽ മാറ്റംവരുത്തി ദുബൈ. പുതുക്കിയ ഉത്തരവ്...

സംഗീത് പ്രതാപ് – ഷറഫുദീൻ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’; ഫസ്റ്റ് ലുക്ക് പുറത്ത്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ്...

രാഷ്ട്രീയക്കാരനായി നിവിൻ; പ്രതിഛായയുടെ ട്രെയ്‌ലർ പുറത്ത്

നിവിൻ പോളിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പ്രതിഛായയുടെ ട്രെയ്‌ലർ പുറത്ത്....

ഇമ്രാൻ ഖാനെ ജയിലിൽ കൊലപ്പെടുത്താൻ നീക്കം; ആരോപണവുമായി സഹോദരിമാർ

ഇമ്രാൻ ഖാനെ ജയിലിൽ കൊലപ്പെടുത്താൻ നീക്കമെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ്റെ സഹോദരിമാർ....

Topics

ഗൂഗിൾ പിക്സൽ 10a ഇന്ന് വിപണിയിലേക്ക്; ലോഞ്ചിന് മുമ്പ് ഫീച്ചറുകൾ പുറത്ത്

ഗൂഗിളിൻ്റെ ഏറ്റവും പുതിയ പിക്സൽ 10a ഫെബ്രുവരി 18ന് പുറത്തിറങ്ങാനൊരുങ്ങുമ്പോൾ ഫീച്ചറുകളും...

“രണ്ട് പേരുടെയും സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാം”; താരിഖ് റഹ്‌മാന് ഇന്ത്യയിലേക്കുള്ള ക്ഷണത്തിന് പിന്നിൽ

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരത്തിലേറിയതിന് പിന്നാലെ താരിഖ് റഹ്‌മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള...
spot_img

Related Articles

Popular Categories

spot_img