കരിഞ്ഞ ഷർട്ടിന് വില ഒരു ലക്ഷത്തിന് മേലെ! മൂക്കത്ത് വിരൽ വച്ച് ഫാഷൻ പ്രേമികൾ

അയൺ ചെയ്തുകൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ ഷർട്ട് കരിഞ്ഞുപോയാൽ നമ്മൾ എന്തുചെയ്യും? അത് പിന്നെ ഉപയോഗിക്കാൻ കൊള്ളില്ലെന്ന് കരുതി എടുത്തുകളയും അല്ലേ?. എന്നാൽ അങ്ങനെ എടുത്തുകളയാൻ വരട്ടെ! കാരണം, ഷർട്ടിലെ ആ കരിഞ്ഞ പാടാണ് ഇപ്പോൾ ഫാഷൻ ലോകത്തെ പുതിയ ട്രെൻഡ്. വെറുതെ പറഞ്ഞതല്ല, ഒരു ലക്ഷ്വറി ബ്രാൻഡാണ് ഈ കരിഞ്ഞ ഷർട്ട് വിപണിയിലിറക്കിയത്. വിലയോ, ഒരു ലക്ഷം രൂപ!

കാണുന്നവർക്ക് ഇതൊരു സാധാരണ വെള്ള ഷർട്ട്. നെഞ്ചിൻ്റെ ഭാഗത്ത് ഇസ്തിരിപ്പെട്ടി വെച്ച് കരിഞ്ഞതുപോലെയുള്ള ഒരു വലിയ പാട്, ആർക്കെങ്കിലും അബദ്ധം പറ്റിയതാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് പ്രശസ്തമായ ‘വെറ്റ്മ’ എന്ന ലക്ഷ്വറി ബ്രാൻഡിൻ്റെ ഏറ്റവും പുതിയ ഫാഷൻ പരീക്ഷണമാണ്. ‘വൈറ്റ് അയണിംഗ് ബേൺ ഗ്രാഫിക് ഷർട്ട്’ എന്നാണ് ഇതിൻ്റെ പേര്.

ഏകദേശം 1,139 ഡോളറാണ് ഇതിൻ്റെ വില. അതായത് ഇന്ത്യൻ രൂപയിൽ ഒരു ലക്ഷം രൂപയ്ക്കും മുകളിൽ! ഗ്രാഫിക്സിലൂടെ ഉണ്ടാക്കിയെടുത്തതാണ് ഈ കരിഞ്ഞ പാട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഈ ഷർട്ടിനെതിരെ ട്രോളുകളുടെ പൂരമാണ്. “എൻ്റെ അമ്മ ഇത് സൗജന്യമായി ഉണ്ടാക്കിത്തരും” എന്നാണ് ഒരാൾ കമൻ്റ് ചെയ്തത്.

ഇതാദ്യമായല്ല ഫാഷൻ ലോകം ഇത്തരം പരീക്ഷണങ്ങളുമായി എത്തുന്നത്. മുൻപ് കീറിയ ജീൻസുകളും, പഴകിയ സ്നീക്കറുകളും, മങ്ങിയ ജാക്കറ്റുകളുമെല്ലാം വൻ വിലയ്ക്ക് വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ ഫാഷൻ എന്ന് വിളിക്കണോ അതോ മാർക്കറ്റിംഗ് സ്ട്രാറ്റജി എന്ന് വിളിക്കണോ എന്ന കാര്യത്തിൽ തർക്കം തുടരുകയാണ്. എന്തായാലും ഫാഷൻ പ്രേമികൾക്കിടയിൽ ഈ ‘കരിഞ്ഞ ഷർട്ട്’ ഇപ്പോൾ ഹിറ്റാണ്.

വെറ്റ്മ ബ്രാൻഡ് മുൻപോട്ട് വെച്ച സ്ട്രാറ്റജി എന്തായാലും വർക്ക് ഔട്ടായി. ഇതുപോലെ വിചിത്രമായി എന്തെങ്കിലും ഇറക്കിയാലാണ് ഇത്തരത്തിലുള്ള ബ്രാൻഡുകൾ ശ്രദ്ധ നേടുകയും വളരുകയും ചെയ്യുന്നത്. അപ്പോൾ എങ്ങനെയാ, ഫാഷൻ ഫോളോ ചെയ്യുകയല്ലേ?

Hot this week

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി വൈറ്റ് ഗോള്‍ഡിനെ പ്രഖ്യാപിച്ചു

ആസ്റ്റര്‍ മെഡ്സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും...

നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് നേതാക്കളുടെ വന്‍സംഘത്തെ അയക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം

വമ്പന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് ബിജെപി...

“നോ ബീഫ് വിത്ത് എനിവൺ”; ‘കേരള സ്റ്റോറി 2’നെ ട്രോളി സംസ്ഥാന ടൂറിസം വകുപ്പിൻ്റെ പുതിയ പോസ്റ്റർ, കയ്യടിച്ച് സോഷ്യൽ മീഡിയ

 'കേരള സ്റ്റോറി 2'നെ ട്രോളുന്ന സംസ്ഥാന ടൂറിസം വകുപ്പിൻ്റെ പുതിയ പോസ്റ്റർ...

കൂൾ റെട്രോ സ്വാഗിൽ തലൈവരും ആണ്ടവരും വരാർ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ നാളെ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

‘അസുരൻ’ പലവട്ടം കണ്ടു, ഞാൻ ധനുഷ് ഫാൻ: മൃണാൾ താക്കൂർ

നടൻ ധനുഷും ബോളിവുഡ് താരം മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന വാർത്തകൾ സോഷ്യൽ...

Topics

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി വൈറ്റ് ഗോള്‍ഡിനെ പ്രഖ്യാപിച്ചു

ആസ്റ്റര്‍ മെഡ്സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും...

നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് നേതാക്കളുടെ വന്‍സംഘത്തെ അയക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം

വമ്പന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് ബിജെപി...

കൂൾ റെട്രോ സ്വാഗിൽ തലൈവരും ആണ്ടവരും വരാർ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ നാളെ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

‘അസുരൻ’ പലവട്ടം കണ്ടു, ഞാൻ ധനുഷ് ഫാൻ: മൃണാൾ താക്കൂർ

നടൻ ധനുഷും ബോളിവുഡ് താരം മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന വാർത്തകൾ സോഷ്യൽ...

‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്‘… കൊച്ചി മെട്രോ സ്റ്റേഷനിലെ ആദ്യ പ്രീമിയം ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് ലോക്നാഥ് ബെഹ്റ

കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ ബെവ്കോയുടെ ആദ്യ പ്രീമിയം ഔട്ട്ലെറ്റ് പ്രവർത്തനം...

ബീറ്റിൽസിന്റെയും പണ്ഡിറ്റ് രവിശങ്കറിന്റെയും ലെഗസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം: ഫർഹാൻ അക്തർ

ഓസ്കാർ ജേതാവ് സാം മെൻഡസ് ഒരുക്കുന്ന 'ദ ബീറ്റിൽസ്' എന്ന ബയോപിക്ക്...

4,24,518 പുതിയ വോട്ടര്‍മാർ, ഒഴിവാക്കപ്പെടുക 53,229 പേർ; സംസ്ഥാനത്ത് എസ്ഐആർ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം നാളെ: രത്തന്‍ ഖേല്‍ക്കര്‍

സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍ പട്ടിക നാളെ...
spot_img

Related Articles

Popular Categories

spot_img