മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന കോമഡി – ഫാന്റസി ചിത്രം ‘ആട് 3’യുടെ പുതിയ പോസ്റ്റർ എത്തി. ആക്ഷനും കോമഡിയും വടംവലിയും അൽപ്പം ഫാന്റസിയും നിറഞ്ഞതാകും ചിത്രമെന്ന സൂചനയാണ് ഈ പോസ്റ്റർ നൽകുന്നത്. മാർച്ച് 19നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രങ്ങളായ ‘ധുരന്ധർ 2’, ‘ടോക്സിക്’ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ഈ ഫൺ എന്റർടെയ്‌നർ എത്തുന്നത്.
‘ആട് ഒരു ഭീകര ജീവിയാണ്’, ‘ആട് 2’ എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് ‘ആട് 3’ എത്തുന്നത്. ഫാന്റസി ഹ്യൂമർ ഴോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. ജയസൂര്യ (ഷാജി പാപ്പൻ), വിനായകൻ (ഡ്യൂഡ്) സണ്ണി വെയ്ൻ (സാത്താൻ സേവ്യർ), സൈജു കുറുപ്പ് (അറക്കൽ ബാപ്പു ), ഇന്ദ്രൻസ് (പി.പി. ശശി ), ധർമജൻ ബോൾഗാട്ടി (ക്യാപ്റ്റൻ ക്ലീറ്റസ് ), വിജയ് ബാബു (സർബത്ത് ഷബീർ) എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം വിദേശ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.
50 കോടി രൂപയോളം മുതൽമുടക്കിലാണ് ചിത്രം എത്തുന്നതെന്നാണ് നിർമാതാവ് വിജയ് ബാബു പറഞ്ഞത്. പ്രേക്ഷകർ ഏറ്റെടുത്ത ഷാജി പാപ്പനും സംഘവും എന്തെല്ലാം കൗതുകങ്ങളാണ് ഇക്കുറി പ്രേഷകർക്ക് സമ്മാനിക്കുകയെന്ന ആകാംക്ഷയിലാണ് സിനിമാലോകം.
സംഗീതം – ഷാൻ റഹ്മാൻ, ഛായാഗ്രഹണം – അഖിൽ ജോർജ്, എഡിറ്റിങ്- ലിജോ പോൾ, കലാസംവിധാനം – അനീസ് നാടോടി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – സ്റ്റെഫി സേവ്യർ, സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ, പബ്ലിസിറ്റി ഡിസൈൻ – കൊളിൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തല ക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ.



