അറ്റ്ലാന്റിക് സമുദ്രത്തിലെ താപനില വർധനവ്; കടലാമകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്

അറ്റ്ലാൻ്റിക് സമുദ്രത്തിലെ താപനില വർധനവ് കടലാമകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നതായി പഠനങ്ങൾ. കേപ് വെർഡെയിലെ ‘ലോഗർഹെഡ്’ ഇനത്തിൽപ്പെട്ട കടലാമകളാണ് പ്രതിസന്ധി നേരിടുന്നത്. 17 വർഷം നീണ്ട പഠനത്തിനൊടുവിൽ ‘ആനിമൽസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ.

ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ‘പ്രോജക്ട് ബയോഡൈവേഴ്സിറ്റി’ എന്ന സംഘടനയും ചേർന്നാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടലാമ വർഗത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയത്. സമുദ്രോപരിതലത്തിലെ താപനില വർധിക്കുന്നത് കടലാമകൾ നേരത്തെ മുട്ടയിടുന്നതിനും ഒരു സീസണിലെ മുട്ടയിടൽ ഇടവേളകൾ കുറയുന്നതിനും കാരണമാകുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.

കടലാമകൾ സമുദ്രത്തിലെ താപനിലയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നുണ്ടെങ്കിലും അവ കടലിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള സാഹചര്യങ്ങൾ അത്ര നല്ലതല്ലെന്നാണ് കണ്ടെത്തൽ. സമുദ്രത്തിൽ ലഭ്യമാകുന്ന ഭക്ഷണത്തിൻ്റെ കുറവും ‘ലോഗർഹെഡ്’ കടലാമകളുടെ പ്രജനനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പശ്ചിമാഫ്രിക്കൻ തീരങ്ങളിലെ ഭക്ഷണ ലഭ്യതയുടെ അളവ് കുറഞ്ഞതോടെ കടലാമകൾ പ്രജനനത്തിനായി തിരിച്ചെത്തുന്ന ഇടവേളകൾ വർധിച്ചു. മുൻപ് ഏകദേശം രണ്ട് വർഷമായിരുന്ന ഈ ഇടവേളയെങ്കിൽ ഇപ്പോൾ നാല് വർഷമായി നീണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ലോഗർഹെഡ് കടലാമകൾ എത്തുന്ന കേപ് വെർഡെയിലെ തീരങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം, അവയുടെ സമുദ്ര ആവാസവ്യവസ്ഥയും ഭക്ഷണസ്രോതസുകളും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img