ആര് ഹീറോ? ഉലകനായകൻ – സൂപ്പർസ്റ്റാർ റീയൂണിയൻ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ഒരു ചിത്രത്തിനായി ഏറെ നാളായി ആരാധകർ ആഗ്രഹിക്കുന്നു. ആരാധകരുടെ ആ കാത്തിരിപ്പ് ഇതാ അവസാനിച്ചിരിക്കുന്നു. രജനി-കമൽ ചിത്രത്തിന്റെ ‘ കൂൾ റെട്രോ സ്വാഗ്’ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘ജയിലർ’, ‘ഡോക്ടർ’ എന്നിങ്ങനെയുള്ള ഹിറ്റുകൾ ഒരുക്കിയ നെൽസൺ ദിലീപ് കുമാറാണ് സിനിമയുടെ സംവിധാനം. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. അനിരുദ്ധ്-നെൽസൺ ചിത്രങ്ങളുടെ പതിവ് ശൈലിയിൽ കോമഡിയുടെ അകമ്പടിയോടെയാണ് പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. റെഡ് ജയന്റ് മൂവീസാണ് ഈ സിനിമയുടെ നിർമാണം. രാജീവ് മേനോൻ ആണ് ഛായാഗ്രഹണം. എഡിറ്റർ: ആർ. നിർമ്മൽ , കലാ സംവിധാനം: ഡി.ആർ.കെ കിരൺ.

നേരത്തെ, തമിഴ് യുവ സംവിധായകരിൽ മുൻനിരയിലുള്ള ലോകേഷ് കനകരാജിന്റെ പേരാണ് ഈ സിനിമയുടെ സംവിധായകനായി കേട്ടിരുന്നത്. ഒന്നര മാസത്തോളം എടുത്ത് ലോകേഷ് തിരക്കഥയും എഴുതി. എന്നാൽ, ആക്ഷൻ സിനിമയ്ക്ക് പകരം രസകരമായ ഒരു എന്റർടെയ്‌നർ ആണ് ഇരുതാരങ്ങളും ആഗ്രഹിച്ചത്. ഇതോടെ, ലോകേഷ് പ്രോജക്ടിൽ നിന്ന് പിന്‍മാറി. ഇതാണ് നെൽസണ് നറുക്ക് വീഴാൻ കാരണമായത്.

രജനികാന്തുമായുള്ള നെൽസന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. കമൽഹാസനുമായി ഒന്നിക്കുന്ന ആദ്യ ചിത്രവും. രജനിയെ നായകനാക്കി നെൽസൺ ഒരുക്കിയ ‘ജയിലർ’ വൻ വിജയമായിരുന്നു. നിലവിൽ ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.

ഡാർക്ക് കോമഡി കൈകാര്യം ചെയ്യാനുള്ള നെൽസന്റെ കഴിവ് രജനി-കമൽ ചിത്രത്തിന് മുതൽക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. കമൽ ഹാസന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ‘തലൈവർ 173’യുടെ ഷൂട്ടിങ്ങിന് ശേഷമാകും പുതിയ ചിത്രത്തിലേക്ക് താരം കടക്കുക.

‘ഡോൺ’ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സിബി ചക്രവർത്തിയാണ് ‘തലൈവർ 173’യുടെ സംവിധാനം. രാജ് കമൽ ഇന്റർനാഷണലിന്റെ ബാനറിൽ ആർ. മഹേന്ദ്രനൊപ്പം കമൽ നിർമിക്കുന്ന ചിത്രമാണിത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ ‘എവെരി ഫാമിലി ഹാസ് എ ഹീറോ’ എന്നാണ്. 2027 പൊങ്കൽ റിലീസ് ആയി സിനിമ ആഗോള തലത്തിൽ പ്രദർശനത്തിന് എത്തും എന്നാണ് സൂചന.

Hot this week

ജാഗ്രതയോടെ കൈക്കൊണ്ട  തീരുമാനം വി. പി. നന്ദകുമാർ, ചെയർമാൻ & മാനേജിങ് ഡയറക്ടർ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

പ്രതീക്ഷിച്ചതു പോലെ, പലിശ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നില നിര്‍ത്താനും ന്യൂട്രല്‍ നിലപാട് തുടരാനുമുള്ള ആര്‍ബിഐ പണ നയ സമിതിയുടെ (MPC)  തീരുമാനം, വര്‍ധിച്ച ആഗോള അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ജാഗ്രതയോടെ  കൈക്കൊണ്ടതാണെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര സാമ്പത്തിക നില ഭദ്രമാണെങ്കിലും, ക്രൂഡോയിലിനും ഇതര ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യതയാണ്  എംപിസി പരിഗണിച്ചത്. വിലക്കയറ്റ നിരക്ക് നിശ്ചിത പരിധിക്കുള്ളി ലാണെങ്കിലും മാറുന്ന ആഗോള സ്ഥിതിഗതികള്‍ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്നുണ്ട്....

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

Topics

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...
spot_img

Related Articles

Popular Categories

spot_img