‘വൃത്തികെട്ട രാഷ്ട്രീയത്തിനായി ആഗോള വേദി ഉപയോഗിച്ചു’ ; എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച് നരേന്ദ്രമോദി

എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വിജയം ദഹിക്കാന്‍ കഴിയാത്ത ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്ത് ഉണ്ട്. രാജ്യത്തെ അപമാനിക്കുകയാണ് അവര്‍ ചെയ്തത് എന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശ അതിഥികള്‍ക്കു മുന്‍പില്‍ നഗ്നരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയില്‍ എത്തി. പരിപാടി അലങ്കോലമാക്കാന്‍ ആണ് കോണ്‍ഗ്രസ് ശ്രമിച്ചത് എന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. നമോഭാരത് ട്രെയിന്‍ ഉദ്ഘാടന വേദിയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

ഒരു ആഗോള വേദിയെ വൃത്തികെട്ട രാഷ്ട്രീയത്തിനുള്ള വേദിയാക്കി കോണ്‍ഗ്രസ് മാറ്റിയെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. നിങ്ങള്‍ നഗ്നരാണെന്ന് അല്ലെങ്കിലും ഈ രാജ്യത്തിന് അറിയാം. വസ്ത്രം അഴിച്ചുമാറ്റേണ്ട കാര്യമില്ല – അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ തകര്‍ച്ചയുടെ പ്രതിഫലനമാണിതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ കോണ്‍ഗ്രസ് അപകീര്‍ത്തിപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിനുപകരം ഇന്ത്യയെ അപമാനിക്കുന്നവരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രശംസിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി പ്രതിഷേധത്തിന് ശേഷം കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ അവരില്‍ നിന്ന് അകലം പാലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Hot this week

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികൾ മുംബൈ സിറ്റി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം. രാത്രി കലൂർ...

സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി കീഴടങ്ങിയതായി റിപ്പോർട്ട്

മാവോയിസ്റ്റുകൾക്ക് കനത്ത തിരിച്ചടി. സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി എന്ന...

ലോകശക്തികള്‍ ഇറാനെ തല കുനിപ്പിക്കാന്‍ ഭീരുക്കളെപ്പോലെ അണിനിരക്കുന്നു, തലകുനിക്കില്ല: ഇറാന്‍

ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാനുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് വഴിപ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ്...

രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി – മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി...

ആര് ഹീറോ? ഉലകനായകൻ – സൂപ്പർസ്റ്റാർ റീയൂണിയൻ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും വർഷങ്ങൾക്ക് ശേഷം...

Topics

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികൾ മുംബൈ സിറ്റി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം. രാത്രി കലൂർ...

സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി കീഴടങ്ങിയതായി റിപ്പോർട്ട്

മാവോയിസ്റ്റുകൾക്ക് കനത്ത തിരിച്ചടി. സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി എന്ന...

ലോകശക്തികള്‍ ഇറാനെ തല കുനിപ്പിക്കാന്‍ ഭീരുക്കളെപ്പോലെ അണിനിരക്കുന്നു, തലകുനിക്കില്ല: ഇറാന്‍

ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാനുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് വഴിപ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ്...

ആര് ഹീറോ? ഉലകനായകൻ – സൂപ്പർസ്റ്റാർ റീയൂണിയൻ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും വർഷങ്ങൾക്ക് ശേഷം...

അറ്റ്ലാന്റിക് സമുദ്രത്തിലെ താപനില വർധനവ്; കടലാമകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്

അറ്റ്ലാൻ്റിക് സമുദ്രത്തിലെ താപനില വർധനവ് കടലാമകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നതായി പഠനങ്ങൾ. കേപ്...

ശബരിമല സ്വർണക്കൊള്ള; അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയില്‍

ശബരിമല സ്വർണക്കൊള്ളക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ്...

‘ഒരു ഓപറേഷന് ഒരു കത്രിക ഫ്രീ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ, മന്ത്രി മഹാറാണിയൊന്നുമല്ല’: പരിഹസിച്ച് കെ. മുരളീധരൻ

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിനെ കുറ്റപ്പെടുത്തി കെ മുരളീധരൻ. ഓപ്പറേഷന്...
spot_img

Related Articles

Popular Categories

spot_img