“അച്ഛന്റെ വലിയ വിജയങ്ങൾക്ക് പിന്നിലുണ്ടായിരുന്ന സ്ത്രീ”; വൈകാരിക കുറിപ്പുമായി വിനീത് ശ്രീനിവാസൻ

മലയാളത്തിന്റെ പ്രിയപ്പെട്ട ചലിച്ചിത്രകാരൻ ശ്രീനിവാസന്റെ വിയോഗത്തോട് സിനിമാപ്രേമികൾ ഇതുവരെ പൊരുത്തപ്പെട്ടിട്ടില്ല. ഇന്നും അദ്ദേഹത്തിന്റെ സിനിമകൾ മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെ കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയർ സൗത്ത് അവാർഡ്‌സിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു. ഭാര്യ വിമലയും മൂത്ത മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

ഇപ്പോഴിതാ, പുരസ്കാരവും കയ്യിൽ പിടിച്ചിരിക്കുന്ന അമ്മയുടെ ചിത്രത്തിനൊപ്പം വിനീത് കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. “ആ മനുഷ്യന്റെ വലിയ വിജയത്തിന് പിന്നിൽ ഈ സ്ത്രീ ഉണ്ടായിരുന്നു. എപ്പോഴും ഈ സ്ത്രീ ഉണ്ടായിരുന്നു! ഈ വർഷത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം അമ്മയ്ക്കുള്ളതാണ്,” എന്നാണ് വിനീത് ശ്രീനിവാസൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

കണ്ണുനീരോടെയാണ് ശ്രീനിവാസനുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് വിമല സംസാരിച്ചത്. “ശ്രീനിയേട്ടനോട് സമൂഹത്തിലെ വിവിധ മേഖലയിലുള്ള എല്ലാ ആള്‍ക്കാരും കാണിച്ച സ്‌നേഹത്തിനും ആദരവിനും നന്ദി. ശ്രീനിയേട്ടന്‍ സുഹൃത്തുക്കളെ ബന്ധുക്കളെ പോലെയായിരുന്നു സ്‌നേഹിച്ചത്. ആ സ്‌നേഹം തിരിച്ച് എല്ലാവരും നല്‍കിയിട്ടുമുണ്ട്,” എന്നായിരുന്നു വിമലയുടെ വാക്കുകൾ.

ശ്രീനിവാസനും പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കുമാണ് മലയാളത്തിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചത്. ‘ഭ്രമയുഗ’ത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും ‘ഉള്ളൊഴുക്കി’ലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിയും ഏറ്റുവാങ്ങി. സെറിൻ ഷിഹാബ്, പൃഥ്വിരാജ്, അസിഫ് അലി എന്നിവർക്ക് ക്രിട്ടിക്സ് ചോയിസ് അവാർഡുകളും ലഭിച്ചു. ‘മഞ്ഞുമ്മൽ ബോയിസ്’ ആണ് മികച്ച മലയാളം ചിത്രം. രാഹുൽ സദാശിവൻ (ഭ്രമയുഗം) ആണ് മികച്ച സംവിധായകൻ.

Hot this week

‘മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ ബ്രഹ്മപുരത്തെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമായിരുന്നു’; ടോം എം ജോസഫ്

ബ്രഹ്മപുരം ഇച്ഛാശക്തിയുള്ള സർക്കാരിന് വളരെ വേ​ഗം പരിഹാരം കാണാൻ കഴിയുന്ന പ്രശ്നമാണെന്ന്...

‘കേരളം വിഭവങ്ങളുടെ കലവറ; മലയാളികൾ അവസരങ്ങളെ ഉപയോഗപ്പെടുത്താൻ കഴിവ് ഉള്ളവർ’; കേന്ദ്രമന്ത്രി കിരൺ റിജിജു

‘കേരളം വിഭവങ്ങളുടെ നിലവറയാണ്. കേരളത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു. വിശാലമായ...

ഇന്‍റർനാഷണൽ പ്രയർലെെൻ ഫെബ്രു 24 ചൊവാഴ്ച റവ: ജേക്കബ് ജോർജ് മുഖ്യ പ്രഭാഷകൻ

ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ഫെബ്രു 24 ചൊവാഴ്ച സംഘടിപ്പിക്കുന്നു...

എഡ്‌ ബ്രാഡ്‌ലി മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ച് ഇസാഫ്

കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇസാഫ് ബാലജ്യോതി ക്ലബ്ബ് അംഗങ്ങൾക്കായി എഡ്‌ ബ്രാഡ്‌ലി...

മാർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ  ന്യൂയോർക്കിൽ

ഇരുപത്തിമൂന്നാമത് നോർത്ത് അമേരിക്ക ഭദ്രാസന മർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ 16 വരെ...

Topics

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു 

അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ രംഗത്ത്...

അമേരിക്കയുടെ കിഴക്കൻ തീരത്ത് അതിശക്തമായ മഞ്ഞുവീഴ്ച; ന്യൂയോർക്കിലും ബോസ്റ്റണിലും ‘ബ്ലിസാർഡ്’ മുന്നറിയിപ്പ്

അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ഈ വാരാന്ത്യത്തിൽ അതിശക്തമായ മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടാകുമെന്ന്...

24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതിയെ ജീവനോടെ കണ്ടെത്തി

നോർത്ത് കരോലിന അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്ന് 2001-ൽ കാണാതായ മിച്ചൽ...
spot_img

Related Articles

Popular Categories

spot_img