“ഒരു നടി ‘ഐ ലവ് യൂ’ എന്നു പറഞ്ഞു, കേട്ടപാതി ‘ലവ് യൂ ടൂ’ എന്നായിരുന്നു എന്റെ മറുപടി”; ബേസിലിന്റെ പ്രസംഗം വൈറൽ

രാജ്യത്താകമാനം ആരാധകരുള്ള മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടനെന്ന നിലയിൽ മികച്ച അഭിപ്രായമാണ് ബേസിൽ നേടിയെടുക്കുന്നത്. നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി.

കഴിഞ്ഞ ദിവസം, ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ ആദ്യമായി സംഘടിപ്പിച്ച ‘ദ ഹോണേഴ്സ്’ എന്ന പുരസ്കാര ചടങ്ങിൽ, 2025ലെ ഇന്ത്യൻ സിനിമയിലെ മികച്ച അഞ്ച് പ്രതിഭകളെ ആദരിച്ചിരുന്നു. പുതുമയുള്ള പരീക്ഷണങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും ഇന്ത്യൻ സിനിമയെ പുതിയ തലങ്ങളിലേക്ക് എത്തിച്ച ആ അഞ്ച് പ്രതിഭകളിൽ ഒരാൾ ബേസിൽ ജോസഫ് ആയിരുന്നു. ബോളിവുഡിലെ മുൻനിര സംവിധായകരായ രാജ്‌കുമാർ ഹിറാനിയും വിധു വിനോദ് ചോപ്രയും ചേർന്നാണ് ബേസിലിന് പുരസ്കാരം സമ്മാനിച്ചത്.

‘പൊന്മാൻ’ എന്ന സിനിമയിലെ പി.പി. അജേഷ് എന്ന കഥാപാത്രമാണ് ബേസിലിന് ഈ പുരസ്കാരം നേടിക്കൊടുത്തത്. ബാഫ്ത ജേതാവ് ലക്ഷ്മിപ്രിയ ദേവി, സൻഡാൻസ് ഗ്രാൻഡ് ജൂറി പ്രൈസ് ലഭിച്ച ‘സബാർ ബോണ്ട’യുടെ സംവിധായകൻ രോഹൻ കനാവാഡെ, ‘ഛാവ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൗശൽ, ‘കാന്ത’ എന്ന സിനിമയിലെ അഭിനയത്തിന് ദുൽഖർ സൽമാൻ എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ബേസിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാണ്. ബേസിൽ സ്റ്റൈലിൽ തമാശയും പുരസ്കാര നേട്ടത്തിന്റെ സന്തോഷവും കലർന്നതായിരുന്നു പ്രസംഗം. നല്ല ടെൻഷനുണ്ടെന്നും ധരിച്ചിരിക്കുന്ന കോസ്റ്റ്യൂം അത് ഇരട്ടിപ്പിച്ചിരിക്കുകയാണെന്നും ബേസിൽ പറഞ്ഞു. പലരും കോസ്റ്റ്യൂം നന്നായിട്ടുണ്ടെന്ന് പറയുമ്പോൾ ടെൻഷൻ കാരണം തിരിച്ചവരെ കോംപ്ലിമെന്റ് ചെയ്യാൻ മറന്നുപോയെന്നും ബേസിൽ കൂട്ടിച്ചേർത്തു. പ്രസംഗത്തിലുടനീളം സദസ് പൊട്ടിച്ചിരിക്കുകയായിരുന്നു.

“എന്റെ സിനിമാ കരിയർ ഞാൻ ആരംഭിച്ചത് ഒരു സംവിധായകനായിട്ടാണ്. പിന്നീട് ഞാൻ ഒരു ആക്ടറായി. ഇപ്പോഴിതാ ഒരു അഭിനേതാവ് എന്ന നിലയിൽ ഈ പുരസ്കാരം ലഭിച്ചിരിക്കുന്നു. ഈ വേദിയിൽ, ഇത്രയും പ്രതിഭകളുടെ മുൻപിൽ ഇങ്ങനെ എത്തിനിൽക്കുന്നത് സർറിയൽ ആയ ഒരു അനുഭവമാണ്. ഇത്തരം ഫാൻസി കോസ്റ്റ്യൂം ഇട്ട് എനിക്ക് പരിചയമില്ല. അതുകൊണ്ടുതന്നെ, ഇങ്ങോട്ട് വരുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. എല്ലാവരും കാണാൻ രസമുണ്ടെന്ന് പറഞ്ഞു. പക്ഷേ ടെൻഷനിൽ അവരോട് തിരിച്ചും അങ്ങനെ പറയാൻ ഞാൻ വിട്ടുപോയി. പിന്നെ ‘യൂ ആർ ലുക്കിങ് ഗുഡ്’ എന്ന് പറഞ്ഞുപഠിച്ചു. അപ്പോഴാണ് ഒരു നടി ‘ലവ് യൂ ബേസിൽ’ എന്ന് പറഞ്ഞത്. കേട്ട പാതി ‘ലവ് യൂ ടൂ’ എന്ന് ഞാൻ തിരിച്ചുപറഞ്ഞുപോയി. പിന്നെ തിരുത്തി ‘താങ്ക് യു’ എന്ന് പറഞ്ഞു,” ബേസിൽ പറഞ്ഞു.

രാജ്കു‌മാർ ഹിറാനിയുടെ സിനിമകൾ തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ബേസിൽ കൂട്ടിച്ചേർത്തു. രാജ്‌കുമാർ ഹിറാനിക്കും വിധു വിനോദ് ചോപ്രയ്ക്കും ഒപ്പം സെൽഫി എടുത്ത ശേഷമാണ് താരം വേദിവിട്ടത്.

Hot this week

സച്ചിൻ്റേയും ഷഫാലി വർമയുടേയും ആ റെക്കോർഡുകൾ പഴങ്കഥയാകും; വൈഭവിന് പച്ചക്കൊടി കാട്ടാനൊരുങ്ങി ബിസിസിഐ

കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ...

ചെപ്പോക്കിൽ ജയം തുടരാൻ സഞ്ജുവും സംഘവും; ചേട്ടൻ്റെ അടുത്ത ലക്ഷ്യം ഓറഞ്ച് ക്യാപ്?

ഹോം ഗ്രൗണ്ടിൽ ജയം തുടരാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും. ആവേശകരമായ...

ഇത്തവണ വലിയ ഒരു ട്വിസ്റ്റുണ്ട്! ‘വാഴ 3’ പ്രഖ്യാപിച്ചു; സംവിധാനം വിശ്വൻ ശ്രീജിത്ത്

'വാഴ' സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് 'വാഴ'...

“അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം”; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

വനിതാ സംവരണ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് പരിഗണിക്കാനിരിക്കെ രാജ്യത്തെ സ്ത്രീകൾക്ക്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ...

Topics

വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

വിഷുക്കാലത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൃഷ്ണ...

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി...
spot_img

Related Articles

Popular Categories

spot_img