വിദ്വേഷം വേണ്ട! കലയിലും രാഷ്ട്രീയ പ്രസംഗങ്ങളിലും; സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ…

സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും കലാരൂപങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും പാടില്ലെന്ന് സുപ്രീം കോടതി. പ്രസംഗങ്ങൾ, മീമുകൾ, കാർട്ടൂണുകൾ അല്ലെങ്കിൽ ദൃശ്യകലകൾ എന്നിവയിലൂടെ ഏതെങ്കിലും സമുദായത്തെ അപകീർത്തിപ്പെടുത്താനോ തരംതാഴ്ത്തി കാണിക്കാനോ ഭരണകൂടത്തിനോ, വ്യക്തികൾക്കോ സംഘടനകൾക്കോ, അനുവാദമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനാപരമായി അനുവദനീയമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മന്ത്രിമാരെപ്പോലെ ഭരണഘടനാപരമായ ഉന്നത പദവികൾ വഹിക്കുന്ന പൊതുപ്രവർത്തകർ മതം, ജാതി, ഭാഷ, പ്രാദേശികത എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു സമുദായത്തെയും ലക്ഷ്യം വയ്ക്കാൻ പാടില്ലെന്നും, അത് ഭരണഘടനാ ലംഘനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ‘ഘൂസ്‌ഖോർ പാണ്ഡിത്’ എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ടൈറ്റിലിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലെ തന്റെ പ്രത്യേക വിധിന്യായത്തിലാണ് ജസ്റ്റിസ് ഉജ്ജൽ ബുയാൻ ഈ നിരീക്ഷണങ്ങൾ നടത്തിയത്. ചിത്രത്തിന്റെ നിർമാതാക്കൾ പേര് മാറ്റാൻ സമ്മതിച്ചതിനെത്തുടർന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് അവസാനിപ്പിച്ചു.

വിവാദമായ പേര് പിൻവലിച്ച സാഹചര്യത്തിൽ നിയമപരമായ വിധിപ്രസ്താവം കർശനമായി ആവശ്യമില്ലെങ്കിലും, സാഹോദര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ വീണ്ടും വ്യക്തമാക്കേണ്ടത് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ അത്യാവശ്യമാണെന്ന് ജസ്റ്റിസ് ഭുയാൻ പ്രസ്താവിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ നിരീക്ഷണങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. അസമിലെ ‘മിയ മുസ്ലീങ്ങളെയും’ ബംഗാളി വംശജരായ മുസ്ലീങ്ങളെയും ലക്ഷ്യം വച്ചുകൊണ്ടുള്ള ഹിമന്ത ബിശ്വ ശർമയുടെ പരാമർശങ്ങളാണ് വിവാദമായത്.

വിദ്വേഷ പ്രസംഗത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അടുത്തിടെ വിസമ്മതിച്ചിരുന്നു. പകരം ബന്ധപ്പെട്ട കക്ഷികളോട് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയാണ് ഉണ്ടായത്.

Hot this week

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

Topics

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...
spot_img

Related Articles

Popular Categories

spot_img