15 മില്യണും കടന്ന് ‘ആയാ ഷേർ’; നാനിയുടെ ‘ദ പാരഡൈസി’ലെ ആദ്യ ഗാനം ട്രെൻഡിങ്ങിൽ ഒന്നാമത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ലെ ആദ്യ ഗാനം ‘ആയാ ഷേർ’ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുന്നു. കഴിഞ്ഞ ദിവസം പുറത്തു വന്ന ഗാനം, 24 മണിക്കൂറിനകം 15 മില്യണിൽ കൂടുതൽ കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്ന് സ്വന്തമാക്കിയത്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് ഇപ്പൊൾ ഈ ഗാനം. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നത്. 2026 ഓഗസ്റ്റ് 21നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുക.

‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് ദസറയുടെ നിർമാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് നിർമാണം.

അഞ്ച് ലക്ഷത്തിലധികം ലൈക്സ് ആണ് ഗാനത്തിന് ഇതിനോടകം യൂട്യൂബിൽ നിന്ന് ലഭിച്ചത്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് ‘ആയാ ഷേർ’ ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.

മാസ്, സ്റ്റൈലിഷ് ലുക്കിലാണ് നാനിയെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ചേരിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന, ഒട്ടേറെ നർത്തകരും ജൂനിയർ ആർട്ടിസ്റ്റുകളും അണിനിരന്ന ‘ആയാ ഷേർ എന്ന ഗാനത്തിന്റെ ഹൈലൈറ്റ് അനിരുദ്ധിന്റെ സംഗീതത്തോടൊപ്പം നാനിയുടെ നൃത്ത ചുവടുകളുമാണ്. ജദാൽ എന്ന് പേരുള്ള മാസ് കഥാപാത്രമായാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. അടുത്തിടെയാണ് ‘ആയാ ഷേർ’ ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയത്. വിജയ് ചിത്രം ‘ജന നായകനി’ൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.

നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് ‘ദ പാരഡൈസ്’ എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, ‘സ്പാർക്ക് ഓഫ് പാരഡൈസ്’ എന്ന ഗ്ലിംപ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിന്റെ താരനിരയിലുണ്ട്. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

100 കോടി ക്ലബിൽ ഇടം പിടിച്ച ‘ദസറ’യ്ക്ക് ശേഷം ശ്രീകാന്ത് ഒഡേല എന്ന സംവിധായകന്റെ സംവിധാന മികവും സൂക്ഷ്മമായ കാഴ്ചപ്പാടും എല്ലാം ബ്രഹ്മാണ്ഡ കാൻവാസിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക ചിത്രമായിരിക്കും ‘ദ പാരഡൈസ്’. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.

നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് ‘ദ പാരഡൈസ്’ എത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, ‘സ്പാർക്ക് ഓഫ് പാരഡൈസ്’ എന്ന ഗ്ലിംപ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിന്റെ താരനിരയിലുണ്ട്. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിങ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Hot this week

“മതസൗഹാർദത്തെ ബാധിക്കും”; ‘ദ കേരള സ്റ്റോറി 2’ പ്രദർശനത്തിന് ഹൈക്കോടതി സ്റ്റേ

വിവാദമായ 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സിനിമയുടെ പ്രദർശനം...

കായംകുളത്ത് യു. പ്രതിഭയ്ക്ക് ഇളവ്? അരൂരിൽ ദലീമയ്ക്കും ആർ. നാസറിനും സാധ്യത; സ്ഥാനാർഥി നിർണയ ചർച്ച എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് നിലവിലെ എംഎൽഎയായ യു പ്രതിഭയ്ക്ക് ഇളവ്...

കഴിക്കുന്നത് വിഷമോ? ബെംഗളൂരുവിലെ പച്ചക്കറികളില്‍ മാരകമായ അളവില്‍ കീടനാശിനി

ബെംഗളൂരുവിലെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ആശങ്ക ഉയര്‍ത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ...

ട്വന്റി 20 ലോകകപ്പ് | സിംബാബ്‌വെയെ തളയ്ക്കുമോ? ചെപ്പോക്കില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം

ട്വന്റി 20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ നിര്‍ണായക പോരിന് ഇന്ത്യ...

വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നൽകിയത് ചോദ്യം ചെയ്ത് ഹർജി; കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം നൽകിയത്...

Topics

“മതസൗഹാർദത്തെ ബാധിക്കും”; ‘ദ കേരള സ്റ്റോറി 2’ പ്രദർശനത്തിന് ഹൈക്കോടതി സ്റ്റേ

വിവാദമായ 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സിനിമയുടെ പ്രദർശനം...

കഴിക്കുന്നത് വിഷമോ? ബെംഗളൂരുവിലെ പച്ചക്കറികളില്‍ മാരകമായ അളവില്‍ കീടനാശിനി

ബെംഗളൂരുവിലെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ആശങ്ക ഉയര്‍ത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ...

ട്വന്റി 20 ലോകകപ്പ് | സിംബാബ്‌വെയെ തളയ്ക്കുമോ? ചെപ്പോക്കില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം

ട്വന്റി 20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ നിര്‍ണായക പോരിന് ഇന്ത്യ...

വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നൽകിയത് ചോദ്യം ചെയ്ത് ഹർജി; കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം നൽകിയത്...

ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ഭീഷ്മർ’, ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20ന് തിയേറ്ററുകളിലേക്ക്

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്...

”തെറ്റുപറ്റി”; ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ക്ഷമാപണം നടത്തി എന്‍സിഇആര്‍ടി

ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ക്ഷമാപണം...

ഹോളിവുഡിലും സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു; ‘ഹീറ്റ് 2’വിൽ ഡികാപ്രിയോയും ക്രിസ്റ്റ്യൻ ബെയ്‌ലും

മൈക്കൽ മാൻ സംവിധാനം ചെയ്യുന്ന 'ഹീറ്റ് 2'വിൽ ഹോളിവുഡ് സൂപ്പർ താരങ്ങളായ...
spot_img

Related Articles

Popular Categories

spot_img