പ്രേതങ്ങളെ ‘വേർതിരിച്ച്’ അക്ഷയ് കുമാർ; ചർച്ചയായി പ്രിയദർശൻ ചിത്രം ‘ഭൂത് ബംഗ്ല’ ആദ്യ ഗാനം

അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഭൂത് ബംഗ്ല’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘റാം ജി ആകെ ഭല കരേംഗെ’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗാനരംഗത്തിൽ അക്ഷയ് കുമാർ പ്രേതങ്ങളെ അവയുടെ നിറം, ലിംഗം, ഉയരം എന്നിവയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

കോമഡി ഗാനമായാണ് ഒരുക്കിയിരിക്കുന്നത് എങ്കിലും, പ്രേതങ്ങളെ കറുത്തവരെന്നും വെളുത്തവരെന്നും, ആണുങ്ങളെന്നും പെണ്ണുങ്ങളെന്നും, ഉയരമുള്ളവരെന്നും ഇല്ലാത്തവരെന്നും വേർതിരിച്ചു കാണിക്കുന്നത് ‘ബോഡി ഷെയ്മിംഗ്’ ആണെന്നാണ് വിമർശനം. പ്രീതമാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അർമാൻ മാലിക്കും അർവാനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മെല്ലോ ഡി ആണ് റാപ്പ് ഭാഗങ്ങൾ എഴുതി, പാട്ടിയിരിക്കുന്നത്.

അക്ഷയ് കുമാറിനെ കൂടാതെ വാമിക ഗബ്ബി, പരേഷ് റാവൽ, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ശോഭ കപൂർ, എക്താ കപൂർ, അക്ഷയ് കുമാർ എന്നിവർ ചേർന്നാണ് നിർമാണം.

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം, പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണ് ‘ഭൂത് ബംഗ്ല’ . 2010ൽ ഇറങ്ങിയ ‘ഖട്ട മീത്ത’ ആണ് ഇരുവരും അവസാനം ഒരുമിച്ച് എത്തിയ ചിത്രം. ഇവരുടെ മുൻകാല ഹിറ്റായ ‘ഭൂൽ ഭുലയ്യ’ പോലെ ‘ഭൂത് ബംഗ്ല’യും ഒരു ഹൊറർ-കോമഡി ചിത്രമാണിത്.

Hot this week

‘ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി....

പ്രതിഷേധത്തിന് സാധ്യത; വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

പുതുയുഗ യാത്രാ വേദിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു....

കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

മുൻ മന്ത്രി കെ.കെ ശൈലജയെയും സ്പീക്കർ എ.എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ...

മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവം; മഹേഷ് നാരായണൻ – മമ്മൂട്ടി – മോഹൻലാൽ ചിത്രം “പേട്രിയറ്റ്” ആഗോള റിലീസ് ഏപ്രിൽ 23 ന്, സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” ൻ്റെ സെക്കൻ്റ് ലുക്ക്...

Topics

‘ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി....

പ്രതിഷേധത്തിന് സാധ്യത; വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

പുതുയുഗ യാത്രാ വേദിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു....

കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

മുൻ മന്ത്രി കെ.കെ ശൈലജയെയും സ്പീക്കർ എ.എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ...

ജനുവരി മാസത്തെ ഓണറേറിയവും ഇൻസെന്റീവും ലഭിക്കാനുണ്ട്, സർക്കാരിന്റെ ആശ സംഗമം ധൂർത്ത്: ആശാ വർക്കേഴ്‌സ്

സർക്കാരിന്റെ തിരുവനന്തപുരത്തെ ആശ സംഗമം പരിപാടിക്കെതിരെ വിമർശനവുമായി ആശാ ഹെൽത്ത് വർക്കേഴ്സ്...

‘പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഫെബ്രുവരി 28 മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം’; മന്ത്രി കെ. രാജന്‍

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഫെബ്രുവരി 28ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് റവന്യു വകുപ്പ്...

ഇനിയും മൗനം തുടരാനാവില്ല, സ്വന്തം പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി ശശികല; പതാകയിൽ ജയലളിതയും എംജിആറും

തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന...
spot_img

Related Articles

Popular Categories

spot_img