കെസിഎ പാലക്കാട് സ്പോർട്സ് ഹബ് നിർമാണോദ്ഘാടനം ഫെബ്രുവരി 27-ന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും

കേരള ക്രിക്കറ്റ് അസോസിയേഷന്റെ അത്യാധുനിക നിലവാരത്തിലുള്ള പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27-ന് നടക്കും.  മലബാർ ദേവസ്വത്തിന് കീഴിലുള്ള അകത്തേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള  21 ഏക്കർ ഭൂമിയിലാണ് പാലക്കാടിന്റെ കായികമുഖച്ഛായ മാറ്റുന്ന സ്പോർട്സ് ഹബ് ഒരുങ്ങുന്നത്. അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിന് പിന്നിലുള്ള നിർദ്ദിഷ്ട സ്പോർട്സ് ഹബ് ഏരിയയിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ  മന്ത്രി എം.ബി. രാജേഷ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും. കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി, എ. പ്രഭാകരൻ എം.എൽ.എ, പാലക്കാട് നഗരസഭാ അധ്യക്ഷൻ പി. സ്മിതേഷ്, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു, വുമൺസ് പ്രീമിയർ ലീഗ് ചെയർമാൻ ജയേഷ് ജോർജ്, കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന  ബൃഹദ് കായിക പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ് സൗകര്യം, ക്ലബ് ഹൗസ്, നീന്തൽക്കുളം, ബാസ്‌കറ്റ് ബോൾ – ഫുട്‌ബോൾ മൈതാനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ലീസ് എഗ്രിമെന്റ് അടിസ്ഥാനത്തിൽ 33 വർഷത്തേക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭൂമി ഏറ്റെടുക്കുന്നത്. ഇതുവഴി ക്ഷേത്രത്തിന് വാർഷിക വരുമാനമായി 21,35,000 രൂപ ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നൽകും. സ്പോർട്സ് ഹബ്ബ് യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്ക് തൊഴിൽ മേഖലയിൽ മുൻഗണന നൽകാനും വ്യവസ്ഥയുണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്പോർട്സ് ഹബ് നിർമിക്കുക.

2018-ൽ ആരംഭിച്ച നടപടിക്രമങ്ങൾ കോവിഡിനെ തുടർന്ന് വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് 1951 പ്രകാരമുള്ള നിയമനടപടികൾ മലബാർ ദേവസ്വവും അമ്പലം ട്രസ്റ്റും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്‌ളർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ട നിർമാണം ഈ വർഷം പൂർത്തിയാക്കാനാണ് തീരുമാനമെന്ന് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ പറഞ്ഞു. രണ്ടാം ഘട്ടം 2027 ഏപ്രിലോടെ പൂർത്തിയാക്കും. ജില്ലയിലെ കായിക മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം നൽകുന്ന പദ്ധതി എല്ലാ കായിക ഇനങ്ങളെയും ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ പാലക്കാടിന്റെ കായിക ഭൂപടത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സ്പോർട്സ് ഹബ് കേരളത്തിന്റെ കായിക പശ്ചാത്തല സൗകര്യ വികസനത്തിൽ  നാഴികക്കല്ലാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു. ജില്ലയിലെ ഗ്രാമീണ മേഖലയിലുള്ള പ്രതിഭകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിലും വരും തലമുറയിലെ മികച്ച കായിക താരങ്ങളെ വാർത്തെടുക്കുവാനും  ഈ സംരംഭം വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പാലക്കാട് ഡിസിഎയുടെ മുൻ ഭാരവാഹികളെയും ക്ഷേത്ര ഭാരവാഹികളെയും കെസിഎ ഭാരവാഹികൾ ആദരിക്കും. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ബിന്ദു, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു, മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയാ കമ്മിറ്റി ചെയർമാൻ ദണ്ഡമാണി മാസ്റ്റർ,മലബാർ ദേവസ്വം ബോർഡ് അസിസ്റ്റഡ് കമ്മീഷണർ വേണുഗോപാലൻ.ആർ,പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി. ശോഭന, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം മലർകൊടി രാജൻ, അകത്തേത്തറ ഗ്രാമപഞ്ചായത്ത് അംഗം കെ. കോമള ദാസൻ,   കെസിഎ  ട്രഷറർ ടി. അജിത്കുമാർ, പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, കെസിഎ മെമ്പർ എ. സിയാബുദ്ദീൻ,  മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം.ആർ. മുരളി, ശ്രീ ചാത്തൻകുളങ്ങര ക്ഷേത്രം ട്രസ്റ്റ് മുൻ ചെയർമാൻ പി. നന്ദകുമാർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മണികണ്ഠൻ എം എന്നിവർ പങ്കെടുക്കും.

Hot this week

കമന്റുകൾ ഇനി എഡിറ്റ് ചെയ്യാം..! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

സമൂഹ മാധ്യമങ്ങളിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ​ഗ്രാം. അതുകൊണ്ട്...

അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ

ഐപിഎല്ലിൽ അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ. വിജയവഴിയിൽ...

അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ‘രാക്ക’യുടെ തീം സോങ് ‘മേക്ക് വേ ഫോര്‍ ദ കിംഗ്’

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ...

കത്തുന്ന ​ചൂട്..! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം കൊടും ചൂടിലേക്ക്. താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പ്. ഏപ്രിൽ 15...

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ,...

Topics

കമന്റുകൾ ഇനി എഡിറ്റ് ചെയ്യാം..! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

സമൂഹ മാധ്യമങ്ങളിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ​ഗ്രാം. അതുകൊണ്ട്...

അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ

ഐപിഎല്ലിൽ അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ. വിജയവഴിയിൽ...

അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് ‘രാക്ക’യുടെ തീം സോങ് ‘മേക്ക് വേ ഫോര്‍ ദ കിംഗ്’

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ...

കത്തുന്ന ​ചൂട്..! ഏപ്രിൽ 15 വരെ ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം കൊടും ചൂടിലേക്ക്. താപനില ഇനിയും ഉയരുമെന്ന മുന്നറിയിപ്പ്. ഏപ്രിൽ 15...

അന്തിമ പോളിങ് കണക്കെവിടെ എന്ന് ചോദ്യം; പഴയ കണക്ക് വീണ്ടും പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്ക് എവിടെ എന്ന ചോദ്യം ഉയരുന്നതിനിടെ,...

‘വനിത സംവരണ ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിന്’; വിമർശിച്ച് സോണിയ ഗാന്ധി

പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിത സംവരണ ബിൽ കൊണ്ടുവന്നത്...

മോഹൻലാലും സംഘവും  ഹൂസ്റ്റണിൽ എത്തി ചേർന്നു 

മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച  മഹാനടനാണ്മോഹൻലാൽ. നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ വിജയകഥയിലൊതുങ്ങുന്നതല്ല; മറിച്ച്, മലയാള സിനിമയുടെ വളർച്ചയുംരൂപാന്തരവും രേഖപ്പെടുത്തുന്ന ഒരു സാംസ്കാരിക പ്രമാണമാണ്. 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനിച്ച മോഹൻലാൽ,1980കളിൽസിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ, മലയാള സിനിമയിലെ അഭിനയരീതികൾ ഏറെനാടകീയവും ശബ്ദകേന്ദ്രിതവുമായിരുന്നു. ഈ സാഹചര്യത്തിൽ, അദ്ദേഹം അവതരിപ്പിച്ചകഥാപാത്രങ്ങൾ ഒരു പുതിയ ദിശ തന്നെ തുറന്നു. കണ്ണുകളുടെ സൂക്ഷ്മഭാഷ, നിശ്ശബ്ദതയുടെ മൂർത്ത ഭാവങ്ങൾ, സ്വാഭാവികമായ വികാരാവിഷ്‌കാരം — ഇവയിലൂടെഅദ്ദേഹം രൂപപ്പെടുത്തിയ അഭിനയശൈലി, ഒരു ശൈലീമാറ്റം മാത്രമല്ല, കലാപരമായൊരുവിപ്ലവം തന്നെയായിരുന്നു. മോഹൻലാലിന്റെ കരിയറിന്റെ മുഖ്യവിശേഷത അദ്ദേഹത്തിന്റെ അഭിനയ വൈവിധ്യമാണ്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ശക്തനായ ഗുണ്ടാനേതാവിൽ നിന്ന് വാനപ്രസ്ഥംഎന്ന ചിത്രത്തിലെ ആത്മസംഘർഷമുള്ള കലാകാരനായി, കിരീടം എന്ന ചിത്രത്തിലെജീവിതഭാരത്തിൽ തകർന്ന മനുഷ്യനായി, യവനികയിലെ അന്വേഷണ ഉദ്യോഗസ്ഥനായി — ഓരോ കഥാപാത്രവും വ്യത്യസ്തമായ മനുഷ്യാനുഭവങ്ങളുടെ അവതാരങ്ങളാണ്. ഈവൈവിധ്യവും വിശ്വാസ്യതയും ചേർന്നാണ് അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവുംസ്വാധീനമുള്ള അഭിനേതാക്കളിൽ ഒരാളാക്കി ഉയർത്തിയത്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വിവിധ ഔദ്യോഗിക അംഗീകാരങ്ങളാൽതെളിയിക്കപ്പെട്ടവയാണ്. ഭരതം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ളദേശീയ അവാർഡുകൾ നേടിയതോടൊപ്പം, കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുംഫിലിംഫെയർ അംഗീകാരങ്ങളും, രാജ്യത്തിന്റെ ഉയർന്ന സിവിലിയൻ ബഹുമതികളായപത്മശ്രീയും പത്മഭൂഷണും അദ്ദേഹത്തിന്റെ കലാപരമായ മികവിന്റെ സാക്ഷ്യങ്ങളാണ്. എന്നിരുന്നാലും, ഈ കണക്കുകൾ പോലും അദ്ദേഹത്തിന്റെ സംഭാവനയുടെ സമ്പൂർണ്ണതപ്രകടിപ്പിക്കുന്നില്ല. അദ്ദേഹം സൃഷ്ടിച്ച അഭിനയഭാഷ ഇന്നും തലമുറകളെസ്വാധീനിച്ചുകൊണ്ടിരിക്കുന്നു. സിനിമാ ലോകത്തിന് പുറത്തും മോഹൻലാലിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ടെറിറ്റോറിയൽആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത് അദ്ദേഹത്തിന്റെവ്യക്തിത്വത്തിന്റെ മറ്റൊരു വശം തുറന്നുകാട്ടുന്നു. വിശ്വശാന്തി ഫൗണ്ടേഷൻ മുഖേനനടത്തുന്ന സാമൂഹിക ഇടപെടലുകൾ, ഒരു കലാകാരനെന്നതിലുപരി, സമൂഹത്തോടുള്ളഅദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു. ഇത്തരമൊരു സമ്പന്നമായ കലാജീവിതത്തിനിടയിൽ, 19 വർഷങ്ങളുടെ ഇടവേളക്ക്  ശേഷംമോഹൻലാലും സംഘവും വീണ്ടും അമേരിക്കയിൽ എത്തുന്നത് ഒരു സാധാരണകലാപരിപാടിയായി വിലയിരുത്താനാവില്ല. 2026 ഏപ്രിൽ 17-ന് വെള്ളിയാഴ്ച വകിട്ട് 6.30 -ന് HOUSTON, Smart Financial Centre, Sugar Land,T ൽ അരങ്ങേറുന്ന “കിലുക്കം 25” എന്ന മെഗാഷോ, ഒരു സ്റ്റേജ് മാത്രമല്ല; പ്രവാസി മലയാളികളുടെ സാംസ്കാരിക തനിമ പകരുന്നഓർമ്മകളുടെ പുനരാവിഷ്കാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളമലയാളികൾക്ക്, സ്വന്തം ഭാഷയുമായും സംസ്കാരവുമായി ഓർമ്മ പുതുക്കുവാനുളളഅപൂർവ അവസരമായി ഇത് മാറുന്നു. മോഹൻലാലിന്റെയും സംഘത്തിന്റെയും ഈ സന്ദർശനം അദ്ദേഹത്തിന്റെ വ്യക്തിഗതയാത്രയുടെ തുടർച്ചയല്ല; മറിച്ച് അത് ഒരു കാലഘട്ടത്തിന്റെ ആഘോഷമാണ്. ഹൂസ്റ്റണിലെആ രാത്രി, അമേരിക്കൻ മലയാള സാംസ്കാരിക ചരിത്രത്തിൽ ശ്രദ്ധേയമായൊരുഅധ്യായമായി രേഖപ്പെടുത്തപ്പെടാൻ പോവുകയാണ്. അവസാനമായി, ഈ സംഭവത്തെ ഒരു കലാപരിപാടിയായി മാത്രം കാണുന്നത് അതിന്റെപ്രസക്തിയെ കുറയ്ക്കുന്നതായിരിക്കും. ഇത് ഒരു കലാകാരനും അദ്ദേഹത്തിന്റെപ്രേക്ഷകരും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ആഘോഷമാണ് — കാലത്തെയുംദൂരത്തെയും അതിജീവിക്കുന്ന ഒരു ബന്ധം പുതുക്കുവാനായി  അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ ഹൂസ്റ്റണിലേക്ക്ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്....

ഐ. പി. സി. മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ...
spot_img

Related Articles

Popular Categories

spot_img