ഇസ്രയേൽ – ഇറാൻ സംഘർഷം; പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരാൻ നിർദേശം

ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്‌ഡെസ്ക് നമ്പറുകളില്‍ 2026 മാർച്ച് 01 ഞായറാഴ്ച രാവിലെ 11.30 മണി വരെ ആകെ 381 കോളുകളാണ് ലഭിച്ചത് . സംഘര്‍ഷം തുുടരുന്ന പശ്ചാത്തലത്തില്‍ നോർക്ക ഹെൽപ്‌ഡെസ്ക് പ്രവർത്തനം തുടരും. വിദേശത്തുനിന്നും 137 പേരും രാജ്യത്തിനുള്ളിൽ നിന്നും 244 പേരും ഹെൽപ്‌ഡെസ്കില്‍ ബന്ധപ്പെട്ടു.

വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകൾ, യാത്രാ നിർദേശങ്ങൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു കൂടുതൽ അന്വേഷണങ്ങളും. ഗൾഫ് മേഖലയിൽ നിന്നുമുള്ള ഒഴിപ്പിക്കൽ സാധ്യതകളും യാത്രാ സുരക്ഷയും സംബന്ധിച്ചും അന്വേഷണങ്ങൾ ഉണ്ടായി . നോര്‍ക്ക ഹെല്‍പ്പ് ഡസ്കില്‍ ബന്ധപ്പെട്ട പ്രവാസി കേരളീയർ സുരക്ഷിതരാണ്. എന്നാൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും തുടർച്ചയായ ആക്രമണങ്ങള്‍ ആശങ്ക വർധിപ്പിക്കുന്നതായും പ്രവാസികള്‍ സൂചിപ്പിച്ചു.

Hot this week

തിരിച്ചടി തുടങ്ങി ഇറാന്‍; ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍; ദുബായില്‍ ഉള്‍പ്പെടെ സ്‌ഫോടന ശബ്ദങ്ങള്‍

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച്...

കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

ഉരുൾക്കണ്ണീർ കടന്ന് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ഇന്ന് ആശ്വാസ നാൾ. സംസ്ഥാന സർക്കാർ...

ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ...

Topics

ഡല്‍ഹിയില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങി ആംആദ്മി പാര്‍ട്ടി; നാളെ രാവിലെ ജന്തര്‍മന്തറില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. നാളെ രാവിലെ ജന്തര്‍മന്തറില്‍...

‘സൈന്യം തയാർ; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’; ഇറാൻ വിദേശകാര്യ മന്ത്രി

ഇസ്രയേൽ-അമേരിക്ക ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ്...

‘മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം’; ആശങ്ക രേഖപ്പെടുത്തി രാഹുൽ ഗാന്ധി

പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി രാഹുൽ ​ഗാന്ധി. മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_img