‘ആദിപുരുഷി’ന്റെ ഗതി വരുമോ? ‘രാമായണ’യിലെ രൺബീറിന്റെ ലുക്ക് ലീക്കായി, വിമർശനം

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘രാമായണ’. ഈ ബിഗ് ബജറ്റ് സിനിമയുടെ സെറ്റുകൾ മുതൽ അഭിനേതാക്കളുടെ ലുക്ക് വരെ അതീവ രഹസ്യമായാണ് അണിയറപ്രവർത്തകർ കാത്തുസൂക്ഷിക്കുന്നത്. എന്നാൽ, എല്ലാ സുരക്ഷാ സംവിധാനങ്ങളേയും മറികടന്ന് രൺബീർ കപൂറിന്റെ ശ്രീരാമനായുള്ള ലുക്ക് ഓൺലൈനിൽ ലീക്കായിരിക്കുകയാണ്. രൺബീറിന്റെ ഈ ലുക്കിന് വലിയ തോതിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച, സൂം ആണ് രാമായണ സെറ്റിൽ നിന്നുള്ള രൺബീറിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ഷൂട്ടിന് ശേഷം തന്റെ കാരവാനിലേക്ക് മടങ്ങും വഴിയാണ് ഈ ചിത്രങ്ങൾ പകർത്തിയത്. കാവി നിറത്തിലുള്ള ധോത്തിയും പൂണൂലും തലയിൽ വിഗ്ഗും ധരിച്ചിരിക്കുന്ന രൺബീറിനെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക. എന്നാൽ, ഇത് എപ്പോൾ പകർത്തിയ ചിത്രങ്ങളാണെന്നതിൽ വ്യക്തതയില്ല.

റെഡ്ഡിറ്റിലും മറ്റും രൺബീറിന്റെ ശ്രീരാമൻ ലുക്കിന് വലിയ വിമർശനമാണ് ലഭിക്കുന്നത്. വിശേഷിച്ചും നടൻ ഉപയോഗിച്ചിരിക്കുന്ന വിഗ്ഗാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. 400 മില്യൺ ഡോളർ (ഏകദേശം 3300 കോടി രൂപ) ബജറ്റുള്ള ചിത്രമായിട്ടും രൺബീറിന് നല്ലൊരു വിഗ്ഗ് പോലും നൽകാൻ അണിയറപ്രവർത്തകർക്ക് സാധിച്ചില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. “ആദിപുരുഷ് നേരിട്ട പരാജയത്തിൽ നിന്ന് ഇവർ ഒന്നും പഠിച്ചില്ലേ?” എന്നും പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.

രൺബീർ കപൂർ, സായ് പല്ലവി, യഷ്, സണ്ണി ഡിയോൾ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി സീതയുടെ വേഷത്തിൽ എത്തുമ്പോൾ യഷ് ആണ് രാവണന്‍. രാമന്റെ ലുക്ക് ഇങ്ങനെയാണെങ്കിൽ രാവണന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് പലരും ഓൺലൈനിൽ ചോദിക്കുന്നത്.

അതേസമയം ‘രാമായണ’ ആദ്യ ഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലാണ് നിതേഷും സംഘവും. പ്രൈം ഫോക്കസ് ഉടമ നമിത് മൽഹോത്രയാണ് സിനിമയുടെ നിർമാണം. ഓസ്കാർ ജേതാക്കളായ എ.ആർ. റഹ്‌മാനും ഹാൻസ് സിമ്മറും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. സിനിമകൾ 2026, 27 ദീപാവലി റിലീസ് ആയി എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.

Hot this week

സച്ചിൻ്റേയും ഷഫാലി വർമയുടേയും ആ റെക്കോർഡുകൾ പഴങ്കഥയാകും; വൈഭവിന് പച്ചക്കൊടി കാട്ടാനൊരുങ്ങി ബിസിസിഐ

കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ...

ചെപ്പോക്കിൽ ജയം തുടരാൻ സഞ്ജുവും സംഘവും; ചേട്ടൻ്റെ അടുത്ത ലക്ഷ്യം ഓറഞ്ച് ക്യാപ്?

ഹോം ഗ്രൗണ്ടിൽ ജയം തുടരാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും. ആവേശകരമായ...

ഇത്തവണ വലിയ ഒരു ട്വിസ്റ്റുണ്ട്! ‘വാഴ 3’ പ്രഖ്യാപിച്ചു; സംവിധാനം വിശ്വൻ ശ്രീജിത്ത്

'വാഴ' സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് 'വാഴ'...

“അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം”; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

വനിതാ സംവരണ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് പരിഗണിക്കാനിരിക്കെ രാജ്യത്തെ സ്ത്രീകൾക്ക്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ...

Topics

വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

വിഷുക്കാലത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൃഷ്ണ...

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി...
spot_img

Related Articles

Popular Categories

spot_img