‘മഴയെത്തും മുൻപെ’ മികച്ച പരമ്പര; 2024ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

2024ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ‘മഴയെത്തും മുൻപെ’ മികച്ച ടെലിവിഷൻ പരമ്പരയായി തെരഞ്ഞെടുക്കപ്പെട്ടു. ‘ഓപ്പണന്റ്’ എന്ന പരിപാടിയിലൂടെ അമോസ് ടി.ജി. മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അർഹനായി. ‘മഴയെത്തും മുൻപെ’യിലെ കൃഷ്ണചന്ദ്രൻ മികച്ച നടനും, ശ്രീധന്യ മികച്ച നടിക്കുമുള്ള പുരസ്കാരങ്ങൾക്ക് അർഹരായി.

കൗമുദി ടിവിയിലെ ‘വസുധ’ മികച്ച രണ്ടാമത്തെ ടെലിവിഷന്‍ പരമ്പരയ്ക്കുള്ള പുരസ്കാരം നേടി. മികച്ച ടെലി ഫിലിമിനുള്ള പുരസ്കാരം മഹേഷ് കുമാർ എം രചനയും സംവിധാനവും നിർവഹിച്ച ‘മൊളഞ്ഞി’ (20 മിനുട്ടിൽ കുറവ്), റിയ ദിനേഷ് സംവിധാനം ചെയ്ത ‘എഫ് ഫോർ ഫ്രീഡം’ (20 മിനുട്ടിൽ കൂടിയത്) എന്നിവയ്ക്ക് ലഭിച്ചു. ‘മറിമായം’ ആണ് മികച്ച ടിവി ഷോ. ‘ട്രാപ്പ്’ മികച്ച കുട്ടികളുടെ ഹ്രസ്വചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

ടെലിഫിലിമുകൾ പുലർത്തിയ നിലവാരം സീരിയലുകൾ പുലർത്തിയില്ല എന്ന ജൂറി നിരീക്ഷണം അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി പങ്കുവച്ചു. സീരിയലുകളിൽ സ്ത്രീകളെ ദുഷ്ടകഥാപാത്രങ്ങളായി ചിത്രീകരിക്കുന്നു. ആവർത്തിച്ച് പഴകിയ പ്രമേയങ്ങളാണ് സീരിയലുകൾ പിന്തുടരുന്നതെന്നും അന്യഭാഷാ പരമ്പരകളുടെ അനുകരണമാണ് ഏറെയെന്നും വിമർശനം.

അവാര്‍ഡുകള്‍

രചനാ വിഭാഗം

1. മികച്ച ലേഖനം: താരശരീരം ടെലിവിഷന്‍ പരിഭാഷപ്പെടുത്തുമ്പോള്‍ (ജിതിന്‍ കെ.സി)

2. പ്രത്യേക ജൂറി പരാമര്‍ശം : ടെലിവിഷന്‍: വിനിമയവും വിശകലനവും (ഡോ.നെത്തല്ലൂര്‍ ഹരികൃഷ്ണന്‍)

കഥാവിഭാഗം

1. മികച്ച ടെലി സീരിയല്‍: മഴയെത്തും മുന്‍പെ (അമൃത ടി.വി)

2. മികച്ച രണ്ടാമത്തെ ടെലി സീരിയല്‍: വസുധ (കൗമുദി ടി.വി)

3. മികച്ച ടെലി ഫിലിം (20 മിനുട്ടിൽ കുറവ്): മൊളഞ്ഞി (സി.സി.ടി.വി ചാനല്‍)

4. മികച്ച ടെലി ഫിലിം (20 മിനുട്ടിൽ കൂടിയത്) : എഫ് ഫോര്‍ ഫ്രീഡം (സെന്‍സേഡ്)

5. മികച്ച കഥാകൃത്ത്: അഭിനവ് സി.

6. മികച്ച ടി.വി.ഷോ (എന്റര്‍ടെയ്ന്‍മെന്റ്): മറിമായം (മഴവില്‍ മനോരമ)

7. മികച്ച കോമഡി പ്രോഗ്രാം: ഫ്‌ളവേഴ്‌സ് കോമഡി ഇത് ഐറ്റം വേറെ

8. മികച്ച ഹാസ്യാഭിനേതാവ്: പോള്‍സ കുത്താട്ടുകുളം

9. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആൺ): ശങ്കര്‍ലാല്‍ എസ്.വി

10. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെൺ): ശ്രീജാരവി (എഫ് ഫോര്‍ ഫ്രീഡം)

11. കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം: ട്രാപ്പ് (പെരിയാര്‍ വിഷന്‍)

12. മികച്ച സംവിധായകന്‍ : അമോസ് ടി.ജി (ഓപ്പോണെന്റ് – നിള 24 ലൈവ്)

13. മികച്ച നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം): കൃഷ്ണചന്ദ്രന്‍ (മഴയെത്തും മുന്‍പെ – അമൃത ടി.വി)

14. മികച്ച രണ്ടാമത്തെ നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം): കിഷോര്‍ റോഷിക് (ഓപ്പോണെന്റ് – നിള 24 ലൈവ്)

15. മികച്ച നടി (ടെലിസീരിയല്‍/ടെലിഫിലിം): ശ്രീധന്യ (മഴയെത്തും മുന്‍പെ – അമൃത ടി.വി)

16. മികച്ച രണ്ടാമത്തെ നടി (ടെലിസീരിയല്‍/ടെലിഫിലിം): ജാനകി മന്ത്ര (ഹോം – ഫ്‌ളവേഴ്‌സ് ടി.വി.)

17. മികച്ച ബാലതാരം (ടെലിസീരിയല്‍/ടെലിഫിലിം): ബേബി അമേയ (സ്വര്‍ഗവാതില്‍പ്പക്ഷി – സൂര്യ ടി.വി), ഉപ്പും മുളകും 3 – ഫ്‌ളവേഴ്‌സ്)

18. മികച്ച ഛായാഗ്രാഹകന്‍: വിഷ്ണു ജി.എസ് (സുഭദ്രം – സീ കേരളം)

19. മികച്ച ദൃശ്യസംയോജകന്‍: ഫാസില്‍ റസാഖ് (ഓപ്പോണന്റ് – നിള 24 ലൈവ്)

20. മികച്ച സംഗീത സംവിധായകന്‍: വൈശാഖ് സോമനാഥ് (മൊളഞ്ഞി, വീട്ടിലേക്ക് – വടക്കാഞ്ചേരി കേബിള്‍ വിഷന്‍, ഓപ്പോണന്റ് – നിള 24 ലൈവ്)

21. മികച്ച ശബ്ദലേഖകന്‍: അക്ഷയ് വാല്‍കെ (കാലം – സെന്‍സേഡ്)

22. മികച്ച കലാസംവിധായകന്‍ : ഇഷാഖ് മുസാഫിര്‍ (ഓപ്പോണന്റ് – നിള 24 ലൈവ്)

ടി.വി. ഷോ എന്റര്‍ടെയ്ന്‍മെന്റ് – അശ്വമേധം (കൈരളി ടി.വി)

അഭിനയം: ഗായത്രി ഗോവിന്ദ് ( നിന്നെയും കാത്ത് – മലനാട് ടി.വി)

കഥേതര വിഭാഗം

1. മികച്ച ഡോക്യുമെന്ററി (ജനറല്‍): സ്ലേവ്‌സ് ഓഫ് ദി എംപയര്‍ (കേരളവിഷന്‍)

2. മികച്ച ഡോക്യുമെന്ററി (സയന്‍സ് & എന്‍വയോമെന്റ്): നീലഗിരി മാര്‍ട്ടെന്‍ (ജനം ടി.വി)

3. മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി): ലെജന്‍ഡ്‌സ് (കെ.വേണു – (ഏഷ്യാനെറ്റ് ന്യൂസ്))

4. മികച്ച ഡോക്യുമെന്ററി (വിമന്‍ & ചില്‍ഡ്രന്‍) : ഐ ആം എയ്റ്റീന്‍ (സെന്‍സേഡ്)

5. മികച്ച എഡ്യുക്കേഷണല്‍ പ്രോഗ്രാം : ആര്‍ത്തവത്തിന്റെ കലയും കാലവും (ദൂരദര്‍ശന്‍)

6. മികച്ച ആങ്കര്‍ (എഡ്യുക്കേഷണല്‍ പ്രോഗ്രാം): ശ്രീദത്ത് എസ്. പിള്ള (ആര്‍ത്തവത്തിന്റെ കലയും കാലവും )

7. മികച്ച സംവിധായകന്‍ (ഡോക്യുമെന്ററി): ഷിഹാബ് ഓങ്ങല്ലൂര്‍

8. മികച്ച ന്യൂസ് ക്യാമറാപേഴ്‌സൺ: അഭിലാഷ് വി (കുഞ്ഞിനെ തേടി ഒരമ്മ – 24 ന്യൂസ്)

9. മികച്ച വാര്‍ത്താവതാരക: സ്വപ്ന ബി.നായര്‍ (ഗുഡ്‌മോണിംഗ് കേരളം – അമൃത ടെലിവിഷന്‍)

10. മികച്ച കോമ്പിയര്‍/ആങ്കര്‍ (വാര്‍ത്തേതര പരിപാടി): ഷാനി ടി.പി.

11. മികച്ച കമന്റേറ്റര്‍: സുദര്‍ശനന്‍ കുടപ്പനമൂട് (സോദരത്വേന – ഫോര്‍ സൈഡ്‌സ് ടി.വി)

12. മികച്ച ആങ്കര്‍/ഇന്റര്‍വ്യൂവര്‍ (കറന്റ് അഫയേഴ്‌സ്): ഹാഷ്മി താജ് ഇബ്രാഹിം (ജനകീയ കോടതി – സാന്ദ്രതോമസ് – 24 ന്യൂസ്)

13. മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് : പ്രശാന്ത് കൃഷ്ണ ജി (ലോട്ടറിയിലെ ബമ്പര്‍ തട്ടിപ്പ് -(മാതൃഭൂമി ന്യൂസ്)

14. മികച്ച ടിവി ഷോ (കറന്റ് അഫയേഴ്‌സ്): നാട്ടുസൂത്രം – മനോരമ ന്യൂസ്

15. കുട്ടികള്‍ക്കുള്ള മികച്ച പരിപാടി: ജസ്റ്റ് കിഡ്ഡിങ് (ഏഷ്യാനെറ്റ് ന്യൂസ്)

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

1. ഡോക്യുമെന്ററി (ജനറല്‍): പി.അജിത് കുമാര്‍ (ജലമുദ്ര – സെന്‍സേര്‍ഡ്)

2. ഡോക്യുമെന്ററി സംവിധാനം (സയന്‍സ് ആന്റ് എന്‍വയേമെന്റ്): ബിജു മുത്തത്തി (വിത്തുഗുണം – കൈരളി ന്യൂസ്)

3. ഡോക്യുമെന്ററി (ബയോഗ്രഫി): സ്വാമി ആനന്ദതീര്‍ത്ഥന്‍:നിഷേധിയുടെ ആത്മശക്തി (ഗ്ലോബല്‍ കേബിള്‍ വിഷന്‍)

Hot this week

“എല്‍ഡിഎഫിന്റേത് അസാധാരണ തോല്‍വി”; ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്ന് എം.എ. ബേബി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുണ്ടായത് അസാധാരണ തോല്‍വിയെന്ന് സിപിഐഎം ദേശീയ ജനറല്‍...

ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായി; അതുകൊണ്ട് പരാജയത്തിന്റെ ഉത്തരവാദിത്തം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു: ജോസ് കെ. മാണി

തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കേരള കോണ്‍ഗ്രസ്...

ഒറ്റയ്ക്കാണ്, അൽപ്പനേരം കൂടെയിരിക്കാമോ? ഫുഡ് ഓർഡറിനൊപ്പം കാൻസർ ബാധിതയുടെ അപേക്ഷ; ഓടിയെത്തിയത് നിരവധിപ്പേർ

ഒറ്റയ്ക്കാകുക എന്നത് പലപ്പോഴും നല്ല അനുഭവമല്ല. പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ. ജീവിതത്തിൽ...

വിജയ്ക്ക് പിന്തുണയേറുന്നു; ഭൂരിപക്ഷം തെളിയിക്കാൻ ടിവികെയ്ക്ക് ഗവർണർ അവസരം നൽകണമെന്ന് കമൽഹാസൻ

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം വൈകുന്നതിനിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക്...

സ്കൂൾ പാഠപുസ്തക വിതരണം വൈകും; അച്ചടിക്കാൻ പേപ്പറില്ലെന്ന് കെബിപിഎസ്

സംസ്ഥാനത്തെ സർക്കാർ സ്കൂളിലേക്കുള്ള പാഠപുസ്തക വിതരണം ഇത്തവണ വൈകുമെന്ന് റിപ്പോർട്ട്. പുസ്തകം...

Topics

“എല്‍ഡിഎഫിന്റേത് അസാധാരണ തോല്‍വി”; ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്ന് എം.എ. ബേബി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുണ്ടായത് അസാധാരണ തോല്‍വിയെന്ന് സിപിഐഎം ദേശീയ ജനറല്‍...

ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായി; അതുകൊണ്ട് പരാജയത്തിന്റെ ഉത്തരവാദിത്തം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു: ജോസ് കെ. മാണി

തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കേരള കോണ്‍ഗ്രസ്...

ഒറ്റയ്ക്കാണ്, അൽപ്പനേരം കൂടെയിരിക്കാമോ? ഫുഡ് ഓർഡറിനൊപ്പം കാൻസർ ബാധിതയുടെ അപേക്ഷ; ഓടിയെത്തിയത് നിരവധിപ്പേർ

ഒറ്റയ്ക്കാകുക എന്നത് പലപ്പോഴും നല്ല അനുഭവമല്ല. പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ. ജീവിതത്തിൽ...

വിജയ്ക്ക് പിന്തുണയേറുന്നു; ഭൂരിപക്ഷം തെളിയിക്കാൻ ടിവികെയ്ക്ക് ഗവർണർ അവസരം നൽകണമെന്ന് കമൽഹാസൻ

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം വൈകുന്നതിനിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക്...

സ്കൂൾ പാഠപുസ്തക വിതരണം വൈകും; അച്ചടിക്കാൻ പേപ്പറില്ലെന്ന് കെബിപിഎസ്

സംസ്ഥാനത്തെ സർക്കാർ സ്കൂളിലേക്കുള്ള പാഠപുസ്തക വിതരണം ഇത്തവണ വൈകുമെന്ന് റിപ്പോർട്ട്. പുസ്തകം...

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നാലാം ദിവസവും പൊതു ജനങ്ങളോട് മൗനം തുടര്‍ന്ന് പിണറായി; അണികൾക്കിടയിലും രോഷം

തെരഞ്ഞെടുപ്പ് പരാജയം നുണഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടും മിണ്ടാട്ടമില്ലാതെ കാവല്‍ മുഖ്യമന്ത്രിയായി...

വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അംഗീകാരം നൽകി മന്ത്രിസഭ

 ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര...

യൂറോപ്പിലെ വമ്പൻ പോരിന് കളമൊരുങ്ങി; യുവേഫ ചാംപ്യൻസ് ലീഗിൽ ആഴ്സണൽ-പിഎസ്‌ജി ഫൈനൽ

 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണൽ-പിഎസ്‌ജി പോരാട്ടത്തിന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ കളമൊരുങ്ങി....
spot_img

Related Articles

Popular Categories

spot_img